നെടുമ്പാശേരി മൂന്ന് കുട്ടികളുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടത്തിൽ ആദ്യ പ്രതികരണവുമായി സഹൈലിന്റെ അമ്മയും ഇഹ ഡിസൈൻ ഉടമയുമായ നൂഹ സജീവ്.
നമ്മൾക്ക് നഷ്ടമായത് 3 കുഞ്ഞുങ്ങളുടെ ജീവൻ ആണ്. അവരുടെ കുടുംബത്തിലെ തീരാദുഖം എനിക്ക് മനസിലാകും. ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറം ആണ് അവരുടെ വേദന എന്ന് അറിയാം. കുഞ്ഞുങ്ങളുടെ വീട്ടുകാരോട് ഞാൻ എന്റെ അനുശോചനം അറിയിക്കുകയാണ്. അപകടത്തിനോട് നടന്ന സംഭവം എല്ലാം നിയമപരമായി പോകട്ടെ. എല്ലാം സത്യസന്ധമായി പോകട്ടെ എന്ന് ആണ് പറയാൻ ഉള്ളത്. എല്ലാര്ക്കും നമ്മളോട് ദേഷ്യവും വിദ്വെഷവും തോന്നും എന്നും എനിക്ക് അറിയാം. പക്ഷേ ഞങ്ങൾക്കും അൽപ്പം സ്വകാര്യത നൽകണം. ഞങ്ങളും മനുഷ്യർ ആണ്.
പല ന്യൂസുകളും വരുമ്പോൾ നമ്മൾക്കും ഒരു കുടുംബം ഉണ്ട് എന്ന് ചിന്തിക്കണം. എന്റെ മകന്റെ ഭാവിയിൽ എനിക്ക് ആശങ്കയുണ്ട്. അതേസമയം മരണപെട്ടുപോയ കുഞ്ഞുങ്ങളുടെ കുടുംബത്തിന്റെ വേദനയും എനിക്ക് മനസിലാകും. ഇതിന്റെ രണ്ടിലൂടെ ഇടയിലൂടെയും വേദന ഉണ്ട്. എന്താ പറയേണ്ടത്, ചെയ്യേണ്ടത് എന്ന് പോലും എനിക്ക് അറിയില്ല. ഒരു ‘അമ്മ നിലയിലും, സംരംഭക എന്ന നിലയിലും ഞങ്ങൾ ആ കുടുംബത്തിനോടുള്ള പിന്തുണ അറിയിക്കുകയാണ്. ഞാനും ഒരു സാധാരണ അമ്മയാണ്. ഞങ്ങൾ നാലുപേർക്കും ഇനിയും ഒരു ജീവിതം ഉണ്ട്. അനാവശ്യമായ കാര്യങ്ങളിൽ നിന്നും ഒഴിവാക്കി തരണം എന്നാണ് നൂഹ സജീവ് പറയുന്നത്.



























