മാതൃക ദമ്പതികൾ ആണ് സുപ്രിയ മേനോനും പൃഥ്വി രാജ് സുകുമാരനും. തന്റെ ഭാര്യയുടെ പിന്തുണ കരിയറിൽ എത്രത്തോളം ഉണ്ടെന്ന് പറയാൻ ഒരിക്കലും മടി കാണിക്കാത്ത ആളാണ് പൃഥ്വി. ഭാര്യയുടെ ത്യാഗമാണ് തന്റെ ജീവിതം എന്ന് പലകുറി പറഞ്ഞിട്ടുള്ള പൃഥ്വി ഇപ്പോൾ മുംബൈ മലയാളി കൂടിയാണ്. ബോളിവുഡിലെ താര രാജാക്കന്മാർ വാഴുന്ന സ്ട്രീറ്റിലാണ് ഇവർ സെറ്റിൽഡ് ചെയ്തിരിക്കുന്നത് . ഈ കഴിഞ്ഞ ദിവസം സുപ്രിയ കൈയ്യിൽ ധരിച്ച വാച്ചിന്റെ വില ആയിരുന്നു സോഷ്യൽ മീഡിയ ഇടത്തിലെ ചർച്ച ആയത്. പത്തുലക്ഷത്തിന്റെ വാച്ചാണ് സുപ്രിയ ധരിച്ചത്. അതോടെ കോടീശ്വരന്റെ ഭാര്യ അല്ലെ എന്തും ആകാം എന്നായി ചിലരുടെ സംസാരം. ഇതോടെയാണ് വലിയ ചർച്ചകൾ നടന്നത്.
സുപ്രിയയെ അടുത്തറിയാം
പൃഥ്വിയുടെ ഭാര്യ എന്നതിലുപരി നിര്മ്മാതാവും മുൻ മാധ്യമപ്രവർത്തകയും ആണ് സുപ്രിയ മേനോൻ .മാധ്യമപ്രവര്ത്തനത്തില് നിന്നും ആണ് സുപ്രിയ സിനിമാ നിര്മ്മാണത്തിലേക്ക് എത്തിയത്. അത് വെറും ഒരു കടന്നുവരവ് ആയിരുന്നില്ല. പുരുഷമേധാവിത്വം നിലനിൽക്കുന്ന സിനിമ നിർമ്മാണത്തിലേക്ക് അതിനെക്കുറിച്ചു യാതൊരു അറിവും ഉണ്ടായിട്ടല്ല സുപ്രിയ എത്തിയതും പക്ഷെ തന്നെക്കൊണ്ട് അത് നേടാൻ ആകുമെന്ന ഉറച്ച വിശ്വാസം സുപ്രിയക്ക് ഉണ്ടായിരുന്നു. അതവർ നേടുകയും ചെയ്തു.
നിരവധി സിനിമകൾ നിർമ്മിച്ചാണ് മലയാള സിനിമ ഇൻഡസ്ട്രിയിൽ സുപ്രിയ സ്ഥാനം ഉറപ്പിച്ചത്. മുംബൈയിൽ സ്ഥിരതാമസം ആക്കിയ സുപ്രിയ ലണ്ടനിൽ ആയിരുന്നു വിദ്യാഭ്യാസം എന്നും റിപ്പോർട്ടുണ്ട്. റിപ്പോർട്ടുകൾ ശരിയെങ്കിൽ യുകെയിലെ നോർവിച്ച് ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിൽ നിന്ന് മ്യൂസിയം പഠനത്തിൽ ബിരുദം പൂർത്തിയാക്കിയ സുപ്രിയ സൗത്ത് ഏഷ്യൻ ഏരിയ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടി,
ലണ്ടൻ സർവകലാശാലയിലെ എസ്ഒഎഎസ് (സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസ്)യിൽ നിന്ന് സുപ്രിയ ബിരുദാനന്തര ബിരുദം നേടി.



























