26.9 C
Kollam
Tuesday 24th November, 2026 | 09:18:54 AM
Home News Breaking News നേപ്പാളിൽ ഭൂചലനം; ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ പ്രകമ്പനം

നേപ്പാളിൽ ഭൂചലനം; ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ പ്രകമ്പനം

Advertisement

കാഠ്മണ്ഡു: നേപ്പാളിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ അനുഭവപ്പെട്ടു. നേപ്പാളിന് പുറമെ ഇന്ത്യ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന എന്നിവിടങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിലും ഭൂചലനം അനുഭവപ്പെട്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി.

ചൊവ്വാഴ്ച രാവിലെയാണ് നേപ്പാളിലെ കോശി പ്രവിശ്യയിൽ ഭൂചലനമുണ്ടായത്. ലെലെപ് പ്രദേശത്തിന് സമീപമാണ് പ്രഭവകേന്ദ്രം. ഭൂമിയുടെ ഉപരിതലത്തിൽനിന്ന് ഏകദേശം പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇഎംഎസ്‌സി) അറിയിച്ചു.

നേപ്പാളിലെ ഭൂചലനത്തിന്റെ പ്രകമ്പനം അയൽരാജ്യങ്ങളിലും അനുഭവപ്പെടുകയായിരുന്നു. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ പ്രകമ്പനം അനുഭവപ്പെട്ടതോടെ ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടായി. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകളില്ല.

LEAVE A REPLY

Please enter your comment!
Please enter your name here