24.8 C
Kollam
Thursday 27th August, 2026 | 09:51:50 AM
Home News Breaking News നേപ്പാളിലെ പ്രളയദുരന്തം; ഹെൽപ്പ് ഡെസ്ക്കുമായി സംസ്ഥാന സർക്കാർ, കുടുങ്ങിപ്പോയ 18 പേരുമായി ആശയവിനിമയം നടത്തി ബന്ധുക്കൾ

നേപ്പാളിലെ പ്രളയദുരന്തം; ഹെൽപ്പ് ഡെസ്ക്കുമായി സംസ്ഥാന സർക്കാർ, കുടുങ്ങിപ്പോയ 18 പേരുമായി ആശയവിനിമയം നടത്തി ബന്ധുക്കൾ

തിരുവനന്തപുരം: നേ​പ്പാ​ളി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ചീ​ഫ് സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. നേ​പ്പാ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന മ​ല​യാ​ളി​ക​ൾ​ക്കും അ​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കും സ​ഹാ​യ​ത്തി​നാ​യി നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ പ്ര​ത്യേ​ക ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

സ​ഹാ​യ​ത്തി​നാ​യി നോ​ർ​ക്ക​യു​ടെ 1070 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ലോ അ​ല്ലെ​ങ്കി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം തു​റ​ന്നി​ട്ടു​ള്ള 0086 139 8999 0012, 0086 185 1428 4905 എ​ന്നീ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

48 മലയാളികൾ നേപ്പാളിൽ കുടുങ്ങിയെന്നാണ് പുറത്ത് വരുന്ന വിവരം . ഇവരുടെ വിവരങ്ങൾ ലഭ്യമായി.ഇതിൽ 18 പേരുമായി ആശയവിനിമയം നടത്താൻ ബന്ധുക്കൾക്ക്  കഴിഞ്ഞിട്ടുണ്ട്. 170 പേരുടെ മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു. 800 ലധികം കാണാനില്ലെന്നും ഇതിൽ 466 പേർ വിദേശികളാണെന്നും നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here