24.8 C
Kollam
Thursday 27th August, 2026 | 10:01:31 AM
Home News Breaking News പാ​ല​ക്കാ​ട് – കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചു; ഡ്രൈ​വ​ർ വെ​ന്ത് മ​രി​ച്ചു 

പാ​ല​ക്കാ​ട് – കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചു; ഡ്രൈ​വ​ർ വെ​ന്ത് മ​രി​ച്ചു 

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് – കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ മു​ണ്ടൂ​ർ കാ​ഞ്ഞി​ക്കു​ള​ത്ത് ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ വെ​ന്ത് മ​രി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചേ​മു​ക്കാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഡ്രൈ​വ​ർ തി​രൂ​ർ​ക്കാ​ട് സ്വ​ദേ​ശി നാ​സ​ർ (29) ആ​ണ് മ​രി​ച്ച​ത്.

ക​ണ്ടെ​യ്ന​ർ ലോ​റി​യും മ​റ്റൊ​രു ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ തീ ​ആ​ളി​ക്ക​ത്തു​ക​യാ​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി തീ ​അ​ണ​ച്ച ശേ​ഷ​മാ​ണ് നാ​സ​റി​നെ പു​റ​ത്തെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here