29.9 C
Kollam
Tuesday 24th November, 2026 | 06:46:47 PM
Home News Breaking News കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ മരണമെന്ന് പരാതി, സൂപ്രണ്ടിനെ തടഞ്ഞ് ഡി വൈ എഫ് ഐ

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ മരണമെന്ന് പരാതി, സൂപ്രണ്ടിനെ തടഞ്ഞ് ഡി വൈ എഫ് ഐ

Advertisement

കാഞ്ഞങ്ങാട് :ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ മരണമെന്ന് പരാതി.
ചീമേനി ചെമ്പ്രക്കാവ് സ്വദേശി വിവി മാധവി (72) ആണ് മരിച്ചത്. ഹെർണിയ ശസ്‌ത്രക്രീയയ്ക്ക് വേണ്ടി ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്. രാവിലെ 7.50 ന് ശസ്‌ത്രക്രീയക്കായി കയറ്റിയ ഇവർ 2 മണിക്ക് മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. 1.50 ന് ശസ്‌ത്രക്രീയ കഴിഞ്ഞ് ഇറക്കിയപ്പോൾ ശരീരം മരവിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ചികിത്സാ വിവരങ്ങൾ അധികൃതർ അറിയിച്ചില്ല എന്നും ബന്ധുക്കൾ ആരോപിച്ചു. ചികിത്സാ പിഴവാണന്ന ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ തടഞ്ഞ് വെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here