29.9 C
Kollam
Tuesday 24th November, 2026 | 06:18:43 PM
Home News Breaking News ചാലക്കുടി പൊലിസ് സ്റ്റേഷൻ വളപ്പിൽ 12 ബൈക്കുകൾ തീയിട്ട് നശിപ്പിച്ചു; യുവാവ് കസ്റ്റഡിയിൽ

ചാലക്കുടി പൊലിസ് സ്റ്റേഷൻ വളപ്പിൽ 12 ബൈക്കുകൾ തീയിട്ട് നശിപ്പിച്ചു; യുവാവ് കസ്റ്റഡിയിൽ

Advertisement

ചാലക്കുടി: ചാലക്കുടി പൊലിസ് സ്റ്റേഷൻ വളപ്പിൽ വിവിധ കേസുകളിലായി പിടിച്ചെടുത്ത് തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 12 ബൈക്കുകൾ തീയിട്ട് നശിപ്പിച്ചു. സംഭവത്തിൽ യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് അർധരാത്രിയോടെയായിരുന്നു സംഭവം.

സ്റ്റേഷൻ വളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാർ ഉടൻ തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.

ഫയർഫോഴ്സ് സ്ഥലത്തെത്തി നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണയ്ക്കാനായത്. അപ്പോഴേക്കും 12 ബൈക്കുകളും പൂർണമായും കത്തിനശിച്ചിരുന്നു. കൂടുതൽ വാഹനങ്ങളിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.

മലപ്പുറം തിരൂർ സ്വദേശിയായ യുവാവിനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായും വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പൊലിസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here