Advertisement
കൊല്ലം കൊട്ടാരക്കരയില് ഒരു മാസത്തിനുള്ളില് സൈബർ തട്ടിപ്പിലൂടെ രണ്ട് പേർക്ക് നഷ്ടപ്പെട്ടത് ഒന്നരക്കോടി രൂപ.
നഷ്ടപ്പെട്ട പണം എത്തിയത് ചൈനീസ് ഫ്രോഡ് അക്കൌണ്ടുകളിലേക്ക്.
പണം തിരിച്ചു പിടിക്കുന്നത് ദുഷ്കരമെന്ന് പൊലീസ്.
ഓൺലൈൻ ട്രേഡിങ്ങിലൂടെ കോടികളുടെ ലാഭമുണ്ടാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പണം കവരുന്നത്.
ഷെയർ മാർക്കറ്റുകളിൽ പണം നിക്ഷേപിച്ച് പരിചയമുള്ളവരാണ് മിക്കപ്പോഴും ഇരകളാകുന്നത്.
സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ചാണ് തട്ടിപ്പിനു സാഹചര്യമൊരുക്കുന്നത്.
പണം എത്തിയ അക്കൌണ്ടുകള് കണ്ടെത്തിയാലും തിരിച്ചു പിടിക്കാൻ പ്രയാസമെന്ന് പൊലീസ്.
അക്കൗണ്ടുകളിൽ നിന്നു പണം കൈമാറുന്നതിൽ ജാഗ്രതയില്ലാത്തതാണ് തട്ടിപ്പുകൾ വർധിക്കാൻ കാരണമെന്ന് സൈബർ പോലീസ്.

























