Advertisement
കെയ്റോ: ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിൽ ഇന്ധന ടാങ്കർ മറിഞ്ഞ് തീപിടിച്ച് 31 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ധനവുമായി പോയ ട്രക്ക് ഹൈവേയിൽ നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
കെയ്റോയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന തിരക്കേറിയ റിങ് റോഡിലായിരുന്നു അപകടം. ടാങ്കറിൽനിന്ന് പടർന്ന തീ സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്കും വ്യാപിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തീ പടർന്നതോടെ വാഹനങ്ങളിലുണ്ടായിരുന്നവർ രക്ഷപ്പെടാൻ തിക്കും തിരക്കും കൂട്ടുന്നതും ദൃശ്യങ്ങളിൽ കാണാം.
























