26.6 C
Kollam
Monday 31st August, 2026 | 12:31:33 AM
Home Lifestyle Jobs ഐ.എസ്.ആർ.ഒയിൽ 176 സയന്റിസ്റ്റ്/എഞ്ചിനീയർ ഒഴിവുകൾ; സെപ്റ്റംബർ 16 വരെ അപേക്ഷിക്കാം

ഐ.എസ്.ആർ.ഒയിൽ 176 സയന്റിസ്റ്റ്/എഞ്ചിനീയർ ഒഴിവുകൾ; സെപ്റ്റംബർ 16 വരെ അപേക്ഷിക്കാം

ഐ.എസ്.ആർ.ഒ. സയന്റിസ്റ്റ്/എഞ്ചിനീയർ എസ്.സി’ (സയന്റിസ്റ്റ് എൻജിനീയറിങ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ് എന്നീ വിഭാഗങ്ങളിലായി ആകെയുള്ള 176 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. ഐ.എസ്.ആർ.ഒ കേന്ദ്രങ്ങളിലും ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലുമാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2026 സെപ്റ്റംബർ 16 രാത്രി 11:55 വരെ ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം.

Also Read: പ്രമേഹമുള്ളവർ ദിവസവും രാവിലെ ഈ ഇലകൾ കഴിച്ചോളൂ, കാരണം

ഒഴിവുകളുടെ വിവരങ്ങൾ

പേ മെട്രിക്സിലെ ലെവൽ 10 വിഭാഗത്തിൽപ്പെടുന്ന ഗ്രൂപ്പ് ‘എ’ തസ്തികകളാണിത്.

ഇലക്ട്രോണിക്സ്: ഐ.എസ്.ആർ.ഒ കേന്ദ്രങ്ങളിൽ 99, പി.ആർ.എല്ലിൽ 1 (ആകെ: 100)

മെക്കാനിക്കൽ: ഐ.എസ്.ആർ.ഒ കേന്ദ്രങ്ങളിൽ 52, പി.ആർ.എല്ലിൽ 1 (ആകെ: 53)

കമ്പ്യൂട്ടർ സയൻസ്: ഐ.എസ്.ആർ.ഒ കേന്ദ്രങ്ങളിൽ 21, പി.ആർ.എല്ലിൽ 1 (ആകെ: 22)

യോഗ്യതയും പ്രായപരിധിയും

ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഷയത്തിൽ കുറഞ്ഞത് 65% മാർക്കോടെയോ 6.84 CGPA ഓടെയോ BE/B.Tech ബിരുദം നേടിയിരിക്കണം. 2026 സെപ്റ്റംബർ 16 അടിസ്ഥാനമാക്കി അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 28 വയസ്സാണ്. സംവരണ വിഭാഗക്കാർക്കും വിമുക്ത ഭടന്മാർക്കും ഇളവുകൾ ലഭ്യമാണ്.

അപേക്ഷാ ഫീസ്

അപേക്ഷ ഫീസ് 250 രൂപയാണ്. പ്രാരംഭ ഘട്ടത്തിൽ ഉദ്യോഗാർഥികൾ 750 രൂപ പ്രോസസിംഗ് ഫീസായി അടയ്ക്കണം. പരീക്ഷ എഴുതുന്നവർക്ക് അറിയിപ്പിലെ വ്യവസ്ഥകൾക്ക് വിധേയമായി തുക റീഫണ്ട് ചെയ്യുന്നതായിരിക്കും.

തിരഞ്ഞെടുപ്പ് രീതി

എഴുത്തുപരീക്ഷയുടെയും വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അന്തിമ തിരഞ്ഞെടുപ്പിൽ രണ്ട് ഘട്ടങ്ങൾക്കും 50% വീതം മുൻഗണന നൽകും. രാജ്യത്തെ 37 കേന്ദ്രങ്ങളിലായി 100 മാർക്കിനാണ് എഴുത്തുപരീക്ഷ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here