27.2 C
Kollam
Friday 11th September, 2026 | 10:32:00 PM
Home News Kerala മുക്കം നെല്ലിക്കാപ്പറമ്പിൽ വയോധികനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ ഒടുവിൽ പോലീസിന്റെ പിടിയിൽ

മുക്കം നെല്ലിക്കാപ്പറമ്പിൽ വയോധികനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ ഒടുവിൽ പോലീസിന്റെ പിടിയിൽ

കോഴിക്കോട്. മുക്കം നെല്ലിക്കാപ്പറമ്പിൽ വയോധികനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ ഒടുവിൽ പോലീസിന്റെ പിടിയിൽ .അപകടത്തിനിടയാക്കിയ ഹുണ്ടായ് i20 കാറും ഡ്രൈവറെയും മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു.
അമ്പതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് രണ്ട് ദിവസത്തിനൊടുവിൽ പോലീസ് പ്രതിയിലേക്കെത്തിയത്.

തിരുവോണ ദിവസം വൈകിട്ട് നെല്ലിക്കാപ്പറമ്പ് അങ്ങാടിയിലായിരുന്നു അപകടം.
റോഡ് മുറിച്ചുകടക്കുകയായിരുന്ന അഹമ്മദ് കുട്ടിയെ പിന്നാലെയെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ അഹമ്മദ് കുട്ടിയുടെ വലതുകാലിന് ഗുരുതരമായി പരിക്കേറ്റു.
അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ കടന്നുകളയുകയായിരുന്നു.
അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അഹമ്മദ് കുട്ടി.സംഭവത്തിൽ അന്വേഷണം ആരംഭിച്ച മുക്കം പോലീസ് പ്രദേശത്തെ അമ്പതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
തുടർന്നാണ് അപകടത്തിനിടയാക്കിയ ഹുണ്ടായ് i20 കാറും ഡ്രൈവറെയും കണ്ടെത്തിയത്.

മലപ്പുറം കീഴുപറമ്പ് സ്വദേശി അബ്ദുൾസലാമാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് മുക്കം പോലീസിന്റെ നടപടി.