26.5 C
Kollam
Friday 9th October, 2026 | 07:51:24 AM
Home News Breaking News കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ടാങ്കർ ലോറി പാഞ്ഞ് കയറി രണ്ട് പേർ മരിച്ചു; ലോറി...

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ടാങ്കർ ലോറി പാഞ്ഞ് കയറി രണ്ട് പേർ മരിച്ചു; ലോറി കത്തിനശിച്ചു

കണ്ണൂർ :പിലാത്തറയിൽ നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. തടി കയറ്റി വന്ന ലോറി കേടായതിനെ തുടർന്ന് നിർത്തിയിട്ടിരിക്കയായിരുന്നു. ഇത് നന്നാക്കി കൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം. ടാങ്കർ ലോറിയിടിച്ചതിനെ തുടർന്ന് തടി ലോറി പൂർണ്ണമായും കത്തിനശിച്ചു. ലോറി നന്നാക്കിക്കൊണ്ടിരുന്ന മെക്കാനിക്കും സഹായിയുമാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. പുലർച്ചെ 3.30നായിരുന്നു സംഭവം. മെക്കാനിക്കിൻ്റെയും സഹായിയുടെയും മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ.