25.9 C
Kollam
Monday 24th August, 2026 | 08:55:24 AM
Home News Breaking News ഇഡി കേ​സ് പ്ര​തി​ക​ളു​ടെ റീ​ൽ ചി​ത്രീ​ക​ര​ണം; ആ​റ് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

ഇഡി കേ​സ് പ്ര​തി​ക​ളു​ടെ റീ​ൽ ചി​ത്രീ​ക​ര​ണം; ആ​റ് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ ആ​റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ എ​ആ​ർ ക്യാ​ന്പി​ലേ​ക്ക് മാ​റ്റും. പ്ര​തി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​തി​ലും റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച​തി​ലും ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ജി​ഡി ചാ​ർ​ജു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നും പ്ര​തി​ക​ൾ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​പ്പോ​ൾ നോ​ക്കി നി​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടെ ആ​റു​പേ​രെ​യാ​ണ് ത​ത്കാ​ല​ത്തേ​ക്ക് എ​ആ​ർ ക്യാ​ന്പി​ലേ​ക്ക് മാ​റ്റു​ന്ന​ത്.

എ​സ്എ​ച്ച്ഒ​യു​ടെ കാ​ര്യ​ത്തി​ൽ എ​ന്തു ന​ട​പ​ടി വേ​ണ​മെ​ന്ന കാ​ര്യം ഐ​ജി ത​ല​ത്തി​ൽ തീ​രു​മാ​നി​ക്കും. എ​സ്എ​ച്ച്ഒ പ്ര​ശാ​ന്ത് ഇ​ന്ന​ലെ സ്റ്റേ​ഷ​ൻ ചു​മ​ത​ല വി​ട്ടു. ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ പോ​ലീ​സു​കാ​ർ​ക്ക് പ്ര​തി​ക​ളു​മാ​യി ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ബ​ന്ധ​മു​ണ്ടോ​യെ​ന്ന​തി​ൽ ഡി​സി​പി തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തും.

LEAVE A REPLY

Please enter your comment!
Please enter your name here