25.9 C
Kollam
Monday 24th August, 2026 | 09:22:21 AM
Home News Breaking News ഗിനിയൻ തലസ്ഥാനത്ത് മാലിന്യക്കൂമ്പാരത്തിൽ മണ്ണിടിച്ചിൽ; 30 മരണം

ഗിനിയൻ തലസ്ഥാനത്ത് മാലിന്യക്കൂമ്പാരത്തിൽ മണ്ണിടിച്ചിൽ; 30 മരണം

കൊണാക്രി: ഗിനിയയുടെ തലസ്ഥാനത്ത് മാലിന്യക്കൂമ്പാരത്തിൽ മണ്ണിടിഞ്ഞ് വൻ ദുരന്തം. 30 പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാത്രി പെയ്ത കനത്തമഴയിൽ മാലിന്യക്കൂമ്പാരം തകർന്ന് സമീപത്തെ കുടിലുകൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു.

ബ്ബെസിയ ജില്ലയിലെ ദാർ-എസ്-സലാമിൽ പുലർച്ചെ 2ഓടെയാണ് അപകടം. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം പുരോ​ഗമികകുകയാണ്. മാലിന്യക്കൂമ്പാരം നീക്കം ചെയ്യാനുള്ള പ്രവർത്തനവും ആരംഭിച്ചു. 18 മൃതദേഹങ്ങളാണ് നിലവിൽ പുറത്തെടുത്തത്.

പ്രധാനമന്ത്രി അമാദൗ ഔറി ബാഹ് അപകടസ്ഥലം സന്ദർശിച്ചു. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാനും മറ്റ് സഹായങ്ങൾക്കും നടപടി സ്വീകരിച്ചതായി സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

പശ്ചിമാഫ്രിക്കയിലെ തിരക്കേറിയ അവികസിത ന​ഗരങ്ങളിലൊന്നാണ് ദാർ-എസ്-സലാം. കനത്ത മഴ പെയ്യുന്നതോടെ എല്ലാ വർഷവും പ്രദേശത്ത് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്യാറുണ്ട്. മാലിന്യം നിക്ഷേപിക്കുന്ന ഈ സ്ഥലം അടച്ചുപൂട്ടാൻ സർക്കാർ ചർച്ചകൾ നടത്തുന്നതിനിടെയാണ് അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here