26.9 C
Kollam
Tuesday 24th November, 2026 | 09:22:19 AM
Home News Kerala ചാലക്കുടിയിൽ രണ്ടു പേർ ട്രെയിൻ തട്ടി മരിച്ചു

ചാലക്കുടിയിൽ രണ്ടു പേർ ട്രെയിൻ തട്ടി മരിച്ചു

Advertisement

തൃശൂര്‍. അന്നമനട മാള കോട്ടമുറി കളത്തിൽ വീട്ടിൽ അഖിൽ രാജൻ (28 ) ,രമ്യ (41 ) എന്നിവരാണ് മരിച്ചത്.
ചാലക്കുടി സതേൺ കോളേജിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്. ഇരുവരും ഒരേ സ്ഥാപനത്തിലെ ജീവനക്കാരാണ്. ഇവര്‍തമ്മില്‍ സൗഹൃദത്തിലായിരുന്നു.അഖിലിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. രമ്യക്ക് ഭര്‍ത്താവും രണ്ടുകുട്ടികളുമുണ്ട്. ബന്ധം വീട്ടുകാര്‍ അറിഞ്ഞ് പ്രശ്നമായിരുന്നു.
അഖിലിൻ്റെ ഭാര്യയുടെ പരാതിയിൽ പോലീസ് വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല.തുടര്‍ന്നാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here