Advertisement
കൊട്ടാരക്കര : കരിക്കത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 5 പേർക്ക് പരിക്കേൽക്കുകയും 3 പേരുടെ നില ഗുരുതരമായി തുടരുകയും ചെയ്യുന്നു. മൂന്ന് പേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതിനാൽ ഇവരെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വലിയ ആശുപത്രികളിലേക്ക് മാറ്റി.
റോഡിൽ നിയന്ത്രണം വിട്ട വാഹനം എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി ശക്തമായി ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കാർ പൂർണ്ണമായും തകർന്ന നിലയിലാണ്. തദ്ദേശവാസികളും ഫയർഫോഴ്സും പോലീസും ചേർന്നാണ് കാറിനുള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.

































