27.9 C
Kollam
Tuesday 10th November, 2026 | 08:13:15 PM
Home News Local പാസ്‌പോർട്ടില്ല, മടക്കയാത്രയും മുടങ്ങി; 11 മാസമായി ഇറാനിൽ കൊല്ലം സ്വദേശി

പാസ്‌പോർട്ടില്ല, മടക്കയാത്രയും മുടങ്ങി; 11 മാസമായി ഇറാനിൽ കൊല്ലം സ്വദേശി

Advertisement

കൊല്ലം: പാസ്‌പോർട്ടും മറ്റ് യാത്രാരേഖകളും നഷ്ടപ്പെട്ടതോടെ നാട്ടിലേക്ക് മടങ്ങാനാകാതെ ഇറാനിൽ കഴിയുകയാണ് പ്രാക്കുളം സ്വദേശി അക്ഷയ് ഹരീഷ്. 11 മാസമായി വിദേശത്ത് കുടുങ്ങിയ യുവാവിനെ നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടൽ തേടി. എം.എൽ.എയും മന്ത്രിയുമായ ബിന്ദുകൃഷ്ണ വിഷയത്തിൽ ഇടപെട്ട് മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി, ഇറാനിലെ ഇന്ത്യൻ എംബസി എന്നിവർക്ക് കത്തയച്ചു.

അലി ഷിപ്പിംഗ് കമ്പനിയുടെ പാം മറൈൻ കപ്പലിൽ വാച്ച് കീപ്പറായാണ് അക്ഷയ് ജോലി ചെയ്യുന്നത്. പാകിസ്ഥാനിലെ തുറമുഖത്ത് കപ്പൽ എത്തിയപ്പോൾ പരിശോധനയ്ക്കായി പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ അധികൃതർക്ക് കൈമാറിയിരുന്നു. പരിശോധന കഴിഞ്ഞ് രേഖകൾ തിരികെ ലഭിച്ചില്ലെന്നാണ് അക്ഷയ് പറയുന്നത്. കപ്പൽ ഇറാനിലെത്തിയശേഷം മടക്കയാത്രയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് പാസ്‌പോർട്ട് ക്യാപ്റ്റന്റെ കൈവശമില്ലെന്ന് അറിഞ്ഞത്.

ദുബായിലാണ് ജോലിയെന്ന് പറഞ്ഞാണ് ഏജന്റ് തന്നെ വിദേശത്തേക്ക് കൊണ്ടുപോയതെന്ന് അക്ഷയ് പറയുന്നു. എന്നാൽ കപ്പലിന്റെ യാത്രകൾ കൂടുതലും ഇറാനിലേക്കായിരുന്നു. യുദ്ധത്തെത്തുടർന്ന് നിലച്ച കപ്പൽ സർവീസ് മാസങ്ങൾക്കു മുമ്പാണ് പുനരാരംഭിച്ചത്. പാകിസ്ഥാനിൽനിന്ന് അരി കൊണ്ടുവരുന്നതിനായി രണ്ടാമതുപോയി മടങ്ങിയെത്തിയപ്പോഴാണ് പാസ്‌പോർട്ട് നഷ്ടമായത്. ക്യാപ്റ്റനോട് അന്വേഷിച്ചപ്പോൾ പാകിസ്ഥാനിൽ രേഖകൾ അവശേഷിച്ചിട്ടുണ്ടോയെന്ന് കമ്പനി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അക്ഷയ് പറയുന്നു.

ഇതേ കപ്പലിൽ യാത്രാരേഖകൾ നഷ്ടപ്പെട്ട ആറ് മ്യാൻമർ പൗരന്മാരെ അവരുടെ എംബസിയുടെ ഇടപെടലിലൂടെ നാട്ടിലെത്തിച്ചിരുന്നു. എന്നാൽ അക്ഷയുടെ കാര്യത്തിൽ ഇതുവരെ പരിഹാരമായിട്ടില്ല. പാസ്‌പോർട്ടും മറ്റ് യാത്രാരേഖകളും ലഭ്യമാക്കി യുവാവിനെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നാണ് ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here