Advertisement
ആലുവ. നിർമാണത്തിലിരിക്കുന്ന ഫ്ലാറ്റിൽനിന്ന് ചാടി യുവാവ് മരിച്ചു. ചേരാനല്ലൂർ സ്വദേശിയാണ് മരിച്ചതെന്ന് പ്രാഥമിക സൂചന. യുവാവ് ബൈക്കിൽ ആണ് സംഭവസ്ഥലത്തേക്ക് എത്തിയത്. . പെരുമ്പാവൂർ ഭാഗത്തുനിന്ന് ആലുവ ഭാഗത്തേക്ക് പോകുന്നതിനിടെ വാഹനം നിർത്തിയാണ് യുവാവ് കെട്ടിടത്തിലേക്ക് എത്തിയത്.
തകര ഷീറ്റ് കൊണ്ടുള്ള ഗേറ്റ് ചവിട്ടിത്തുറന്ന് അകത്തുണ്ടായിരുന്ന ജീവനക്കാരെ തള്ളിമാറ്റി യുവാവ് മുകളിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്നാലെ അന്വേഷിച്ചെത്തിയ ജീവനക്കാർ സമീപത്തെ ടർഫിൽ നിന്നുള്ള വിവരമനുസരിച്ച് പരിശോധിച്ചപ്പോഴാണ് താഴെ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


































