28.9 C
Kollam
Tuesday 10th November, 2026 | 07:24:30 PM
Home News Local യുവതിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍; ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി

യുവതിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍; ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി

Advertisement

കൊല്ലം: ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സായയുടെ (26) മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍. ആത്മഹത്യയല്ല, കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി. ഇതോടെ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസ് ഒരുങ്ങുകയാണ്.
മാടന്‍നട സ്വദേശി അഫ്‌സലിന്റെ ഭാര്യ സായയെ ഒക്ടോബര്‍ 31ന് രാത്രി 8.30-നാണ് കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഉടന്‍ പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ഇരവിപുരം പോലീസ് കേസെടുത്തിരുന്നു. ആദ്യഘട്ടത്തില്‍ മരണത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു പോലീസിന്റെ നിഗമനം.
അതേസമയം, സായയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. ഭര്‍ത്താവിനോട് സ്‌നേഹം മാത്രമാണുള്ളതെന്നും തന്റെ സ്വര്‍ണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണമെന്നുമാണ് കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നത്.
പത്തനാപുരം സ്വദേശിയായ സായയുടെ കുടുംബം നിലവില്‍ എറണാകുളത്താണ് താമസം. നാലുവര്‍ഷം മുമ്പായിരുന്നു വിവാഹം. ബന്ധുക്കളുടെ പുതിയ പരാതിയുടെ അടിസ്ഥാനത്തില്‍ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും ആരോപണങ്ങളും പോലീസ് വിശദമായി പരിശോധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here