28.9 C
Kollam
Tuesday 10th November, 2026 | 07:21:05 PM
Home News Kerala ദീപസ്തംഭം മഹാശ്ചര്യം..,സിപിഎം ബന്ധം ഉപേക്ഷിച്ച് ക്വാറി ഉടമകളുടെ സംഘടനാ നേതാവ് മുസ്ലിം ലീഗിൽ

ദീപസ്തംഭം മഹാശ്ചര്യം..,സിപിഎം ബന്ധം ഉപേക്ഷിച്ച് ക്വാറി ഉടമകളുടെ സംഘടനാ നേതാവ് മുസ്ലിം ലീഗിൽ

Advertisement

കോഴിക്കോട്.സിപിഐഎം ബന്ധം ഉപേക്ഷിച്ച് ക്വാറി ഉടമകളുടെ സംഘടനാ നേതാവ് മുസ്ലിം ലീഗിൽ. മൈനിങ് ആൻഡ് ക്രഷിങ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.കെ. ബാബുവാണ് പാണക്കാട്ടെത്തി അംഗത്വം സ്വീകരിച്ചത്. സർക്കാർ ഭൂമിയിലെ ഖനനാനുമതിയിൽ ഇളവ് നൽകിയ ഉത്തരവിന് പിന്നാലെയുള്ള രാഷ്ട്രീയ പ്രവേശനം ചർച്ചയാകുന്നുണ്ട്. എന്നാൽ സർക്കാർ ഉത്തരവും ലീഗ് അംഗത്വം സ്വീകരിച്ചതും തമ്മിൽ ബന്ധമില്ലെന്ന് എം.കെ. ബാബു വിശദീകരിച്ചു.

ഭരണം മാറുന്നതിന് മാസങ്ങൾക്കു മുൻപുതന്നെ ലീഗുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. പാരമ്പര്യമായി കമ്യൂണിസ്റ്റ് കുടുംബമായിരുന്നുവെന്നും എന്നാൽ സമീപകാലത്ത് സി.പി.ഐ.എം രാഷ്ട്രീയം പൂർണമായും മാറിയെന്നും ബാബു വിമർശിച്ചു. മുസ്ലിം ലീഗിന്റെ സാന്ത്വന പ്രവർത്തനങ്ങളാണ് പാർട്ടിയിലേക്ക് ആകർഷിച്ചതെന്നും എം.കെ. ബാബു വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here