29.4 C
Kollam
Friday 11th September, 2026 | 07:12:31 PM
Home News Kerala തൊഴിലാളികൾ താമസിക്കുന്ന മുറികൾ നിറയേ പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കൾ, നൈട്രേറ്റും ജെലാറ്റിന് സ്റ്റിക്കും...

തൊഴിലാളികൾ താമസിക്കുന്ന മുറികൾ നിറയേ പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കൾ, നൈട്രേറ്റും ജെലാറ്റിന് സ്റ്റിക്കും സൂക്ഷിച്ചിരിക്കുന്നത് പാചകം ചെയ്യുന്ന ഗ്യാസ് സിലിണ്ടറിന് സമീപം,അടൂരില്‍ അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കൾ പിടികൂടി

അടൂര്‍. ഏനാദിമംഗലത്തെ ക്വാറിയിൽ നിന്ന്
അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കൾ പിടികൂടി. മറിയം ഗ്രാനൈറ്റ്സിലെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്.
സംഭവത്തിൽ ആലപ്പുഴ സ്വദേശി സത്യനെതിരെ അടൂർ പോലീസ് കേസെടുത്തു.

ഏനാദിമംഗലത്തെ ഒരു ക്വാറിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുറികൾ നിറയേ പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കൾ. നൈട്രേറ്റും ജെലാറ്റിന് സ്റ്റിക്കും സൂക്ഷിച്ചിരിക്കുന്നത് പാചകം ചെയ്യുന്ന ഗ്യാസ് സിലിണ്ടറിന് സമീപം.

ക്വാറി ഉത്പന്നങ്ങളുടെ വിലവർധനവിനെതിരെ പ്രതിഷേധിക്കാൻ എത്തിയ തൊഴിലാളികളാണ് വെടിമരുന്നു അപകടകരമായ രീതിയിൽ സൂക്ഷിച്ചത് കണ്ടെത്തിയത്. തുടർന്ന് തൊഴിലാളികളുടെ നേതൃത്വത്തിൽ പാറമടയിൽ പ്രതിഷേധം നടത്തി. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ അടൂർ പോലീസ് വെടിമരുന്ന് പിടിച്ചെടുത്തു. സംഭവത്തിൽ കോറി ലൈസൻസി
ആലപ്പുഴ സ്വദേശി സത്യനെതിരെ പോലീസ് കേസെടുത്തു.