അടൂർ: സാൽവേഷൻ ആർമി സഭയുടെ അടൂർ ഡിവിഷണൽ കമാൻഡറായി മേജർ വി പാക്യദാസും, വനിതാ ശുശ്രൂഷകളുടെ ഡിവിഷണൽ ഡയറക്ടറായി മേജർ സഹീന പാക്യ ദാസും ചുമതലയേറ്റു.
സ്ഥാനാരോഹണ ശുശ്രൂഷ ഒക്ടോ
ബർ 18 ന് അടൂർ സെൻട്രൽ ചർച്ചിൽ നടക്കും. ടെറിട്ടോറിയൽ കമാൻഡർ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ നേതൃത്വം നൽകും.
ഇടുക്കി ജില്ലയിലെ പീരുമേട് പള്ളിക്കുന്നിൽ പരേതനായ വി.പി. വർക്കിയുടെയും രമണി വർക്കിയുടെയും മകനായി 1970 മാർച്ച് 11 ന് മേജർ വി. പാക്യദാസ് ജനിച്ചു. ഫ്രാൻസിസ് – രത്നജിതം ദമ്പതികളുടെ മകളായി 1973 മെയ് 15 ന് മേജർ സഹീനാ പാക്യദാസ് ജനിച്ചു.
സാൽവേഷൻ ആർമി പീരുമേട് ഡിവിഷനിലെ സ്റ്റാഗ് ബ്രൂക്ക് സഭയിൽ നിന്ന് ദൈവീക ശുശ്രൂഷയ്ക്കായി ട്രെയിനിംഗ് കോളേജിൽ പ്രവേശിച്ച ഇവർ, 1992-1994 വർഷത്തിലെ ‘ക്രിസ്തുവിന് വേണ്ടി പോരാളികൾ’ എന്ന സെഷനിൽ പരിശീലനം പൂർത്തിയാക്കി.
തുടർന്ന് പീരുമേട് ഡിവിഷനിലെ ഡൈമുക്ക് & ഗ്രാമ്പി, ചീന്തലാർ, ഏലപ്പാറ എന്നീ കോറുകളിൽ 9 വർഷം ശുശ്രൂഷ ചെയ്തു. അടൂർ, പീരുമേട്, തിരുവനന്തപുരം ഡിവിഷനുകളിൽ ഡിവിഷണൽ യൂത്ത് സെക്രട്ടറിയായി 9 വർഷവും, തമിഴ് യുദ്ധ ശബ്ദത്തിന്റെ അധിക ചുമതല 3 വർഷവും നിർവഹിച്ചു.
12 വർഷം സംസ്ഥാന മുഖ്യസ്ഥാനത്ത് അസിസ്റ്റന്റ് എഡിറ്റർ, വിറ്റിസി പ്രസ്സ് മാനേജർ, എഡിറ്റർ, സ്പിരിച്വൽ ലൈഫ് ഡെവലപ്മെന്റ് സെക്രട്ടറി, ഇൻകം ജനറേറ്റിംഗ് പ്രോഗ്രാം ഓഫീസർ ഇൻ ചാർജ്, എച്ച്.ആർ.ഡി സെക്രട്ടറി, നെടുമങ്ങാട് ഡിവിഷണൽ കമാൻഡർ എന്നീ നിലകളിൽ ശുശ്രൂഷ ചെയ്തു. സംസ്ഥാന മുഖ്യസ്ഥാനത്ത് സപ്ലൈസ് ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ്, ഓഫീസർ ഇൻ ചാർജ്, ഗുഡ് വിൽ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ ഓഫീസർ ഇൻ ചാർജ്, വനിതാ ശുശ്രൂഷകളുടെ ഡിവിഷണൽ ഡയറക്ടർ
എന്നീ നിലകളിലും മേജർ സഹീനാ പാക്യദാസ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
2006 ൽ ശ്രീലങ്കയിലെ സൗത്ത് ഏഷ്യാ കോളേജ് ഫോർ ഓഫീസേഴ്സിലും, 2011 ൽ ലണ്ടനിലെ ഇന്റർനാഷണൽ കോളേജ് ഫോർ ഓഫീസേഴ്സിന്റെ 211-ാം സെഷനിലും മേജർ വി. പാക്യദാസ് പങ്കെടുത്തു. 2017 ൽ ലണ്ടനിലെ സൺബറി കോർട്ടിൽ നടന്ന 234-ാം ഐ.സി.ഒ സെഷനിൽ മേജർ സഹീനാ പാക്യദാസ് സംബന്ധിച്ചു.
മക്കൾ – ജോസഫിൻ പി ദാസ് (നേഴ്സ്, സൗദി അറേബ്യ മിനിസ്ട്രി), ലെഫ്റ്റനന്റ് സാം പി. വർഗ്ഗീസ് (കാഷ്യർ സാൽവേഷൻ ആർമി,
മരുമകൾ : ലെഫ്റ്റനന്റ് ജിസ്റ്റൽ സ്റ്റീഫൻ ( കോർ ഓഫീസർ പാപ്പാട് , തിരുവനന്തപുരം ).

































