Advertisement
നെയ്യാറ്റിൻകര: സാൽവേഷൻ ആർമി നെയ്യാറ്റിൻകര ഡിവിഷന്റെ ആഭിമുഖ്യത്തിൽ അഖില ലോക സൺഡേ സ്കൂൾ ദിനം വിപുലമായി ആചരിച്ചു.
നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സിന് മുൻവശത്ത് നിന്ന് ആരംഭിച്ച വർണ്ണാഭമായ ഘോഷയാത്ര ഡിവിഷണൽ കമാൻഡർ
മേജർ പി.പി. അജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജന കാര്യദർശി ക്യാപ്റ്റൻ ഗ്ലാഡ്സ്റ്റൺ ജി.എസ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
സൺഡേ സ്കൂൾ കുട്ടികൾ, അധ്യാപകർ, യുവജനങ്ങൾ, ലോക്കൽ ഓഫീസേഴ്സ്, സഭാ ശുശ്രൂഷകർ, ഡിവിഷണൽ സ്റ്റാഫ് തുടങ്ങിയവർ ഘോഷയാത്രയിൽ അണിനിരന്നു.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സൺഡേ സ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനദാനവും അനുമോദനവും നൽകി. ഡിവിഷണൽ യൂത്ത് സെക്രട്ടറി മേജർ എസ്. മനോഹരദാസ്, ഡിവിഷണൽ സെക്രട്ടറി മേജർ ജോൺ ജോസഫ്, ഡി ഡി ഡബ്ലിയു എം മേജർ ലൗലി അജി തുടങ്ങിയവർ പ്രസംഗിച്ചു

































