Home News Breaking News സാൽവേഷൻ ആർമിയുടെ 162-ാമത് സ്ഥാപകദിനം ഇന്ന്; സംസ്ഥാനത്ത് വിപുലമായ പരിപാടികൾ

സാൽവേഷൻ ആർമിയുടെ 162-ാമത് സ്ഥാപകദിനം ഇന്ന്; സംസ്ഥാനത്ത് വിപുലമായ പരിപാടികൾ

തിരുവനന്തപുരം: ലോകത്ത് ആത്മീയ സാമൂഹിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന സാൽവേഷൻ ആർമി സഭ സ്ഥാപിതമായിട്ട് ഇന്ന് 162 വർഷം തികയുന്നു. ഇംഗ്ലണ്ടിൽ 1865 ജൂലൈ 2 ന് ആണ് വില്യം ബൂത്തും ഭാര്യ കാതറൈൻ ബൂത്തും ചേർന്ന് സഭ സ്ഥാപിച്ചത്. 134 രാജ്യങ്ങളിൽ
“സോപ്പ്, സൂപ്പ്, സാൽവേഷൻ ” എന്ന സ്ഥാപകരുടെ ദർശനങ്ങൾ പ്രാവർത്തികമാക്കാൻ സഭ പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നു. “ഹൃദയം ദൈവത്തിന് കരങ്ങൾ മനുഷ്യന് ” എന്ന രക്ഷാസൈന്യത്തിൻ്റെ സന്ദേശം പ്രകൃതിക്ഷോഭം, വെള്ളപൊക്കം, അഗ്നിബാധ, വരൾച്ച, ഭാരിദ്ര്യം, പകർച്ചവ്യാധി എന്നിങ്ങനെയുള്ള ദുരന്ത മുഖങ്ങളിൽ പ്രദേശിക സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുവാൻ സഭയെ സഹായിച്ചു കൊണ്ടിരിക്കുന്നു. സഭയുടെ സ്ഥാപനം മുതൽ പുരുഷൻന്മാർക്കൊപ്പം വനിതകൾക്കും പൗരോഹിത്യ ശുശ്രൂഷയിൽ തുല്യപരിഗണന നൽകുന്നു എന്നുള്ളത് ഇതര സഭകളിൽ നിന്നും സാൽവേഷൻ ആർമിയെ വ്യത്യസ്ഥമാക്കുന്നു.
ലണ്ടൻ ആസ്ഥാനമായ സാൽവേഷൻ ആർമിയുടെ ഇപ്പോഴെത്തെ അന്തർദേശീയ നേതാവ് ജനറൽ ലിണ്ടൻ ബക്കിംഗ്ഹാം ആണ്. കമ്മീഷണർ ബ്രോൺ വിൻ ബക്കിംഗ്ഹാം വനിതാ ശുശ്രൂഷകളുടെ അന്തർദേശീയ പ്രസിഡൻ്റായും പ്രവർത്തിക്കുന്നു.

ഭാരതത്തിൽ ആറ് ടെറിട്ടറികളിലായാണ് സഭയുടെ പ്രവർത്തനം. 1882 സെപ്തംബർ 19 ന് മേജർ ഫെഡറിക്ക് ടക്കറിൻ്റെ നേതൃത്വത്തിൽ മുംബൈയിൽ ആണ് ഭാരതത്തിലെ പ്രേക്ഷിത പ്രവർത്തനങ്ങൾ തുടങ്ങിയത്.
1896 മാർച്ച് 8 നാണ് കേരളത്തിൽ സഭ പ്രവർത്തനം ആരംഭിച്ചത്. തിരുവനന്തപുരം ആസ്ഥാനമായ സഭയുടെ സംസ്ഥാനാധിപൻ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ ആണ്.
162-ാമത് സ്ഥാപക ദിനം വിവിധ പരിപാടികളോടെ ഇന്ന് സംസ്ഥാനത്ത് ആചരിക്കുകയാണ്. സംസ്ഥാന ആസ്ഥാനമായ കവടിയാറിൽ രാവിലെ 8 ന് സംസ്ഥാനാധിപൻ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ പതാക ഉയർത്തും. രാവിലെ 7 മുതൽ സൗജന്യ മെഡിക്കൽ ചെക്കപ്പും കവടിയാറിൽ നടക്കും.
സെൻട്രൽ ചർച്ചിൻ്റെ നേതൃത്വത്തിൽ വൈകിട്ട് 3.30 ന് പേരൂർക്കടയിൽ നടക്കുന്ന പൊതുയോഗം ആരോഗ്യ മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും. കാട്ടാക്കട ഡിവിഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ബോധവല്ക്കരണ റാലി രാവിലെ 8.30 ന് കുളത്തുമ്മേൽ സെൻട്രൽ ചർച്ചിൽ എം ആർ ബൈജുഎം എൽ എ ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിൻകര ഡിവിഷൻ്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ റാലി രാവിലെ 8 ന് മുനിസിപ്പൽ ചെയർമാൻ ഡബ്ലിയു ആർ ഹീബ ഫ്ലാഗ് ഓഫ് ചെയ്യും. കേരളത്തിൽ 330 ൽപ്പരം ദേവാലയങ്ങളിൽ രാവിലെ പതാക ഉയർത്തലും, സ്തോത്ര പ്രാർത്ഥനയും, വൃക്ഷതൈ നടീലും സ്ഥാപക ദിനത്തിൻ്റെ ഭാഗമായി നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here