തിരുവനന്തപുരം: സാൽവേഷൻ ആർമി തിരുവനന്തപുരം സെൻട്രൽ കോറിന്റെ ആഭിമുഖ്യത്തിൽ 162-ാമത് സ്ഥാപക ദിനാഘോഷവും ലഹരി വിരുദ്ധ ബോധവൽക്കരണ സമ്മേളനവും ജൂലൈ 2-ന് (വ്യാഴാഴ്ച) വൈകുന്നേരം 3.30-ന് പേരൂർക്കട ബാപ്പുജി ഗ്രന്ഥശാലയിൽ നടക്കും.
പേഴ്സണൽ സെക്രട്ടറി ലെഫ്റ്റനന്റ് കേണൽ ജസ്റ്റിൻ രാജ് സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ അനുഗ്രഹ പ്രഭാഷണവും ഡോ ടി. സാഗർ ലഹരി വിരുദ്ധ പ്രഭാഷണവും നടത്തും.
വാർഡ് കൗൺസിലർ എസ്. അനിത, ചീഫ് സെക്രട്ടറി ലെഫ്റ്റനന്റ് കേണൽ ജേക്കബ് ജോസഫ്,
സെൻട്രൽ കോർ ഓഫീസർ മേജർ മോൻസി വി. എസ്, കോർ സാർജന്റ് മേജർ ടി. പി. ജോർജ് കുട്ടി ,കോർ ട്രഷറർ ആൽഫ്രഡ് പി. ജോർജ്
എന്നിവർ ആശംസകൾ അർപ്പിക്കും.
സമ്മേളനത്തോടനുബന്ധിച്ച് ഗാനാലാപനം, സാൽവേഷൻ ആർമി ബ്രാസ് ബാൻഡ് ഡിസ്പ്ലേ, ടിംബ്രൽ ഡിസ്പ്ലേ, ലഹരി വിരുദ്ധ ബോധവൽക്കരണ സ്‌കിറ്റ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ടെന്ന്
ജനറൽ കൺവീനർ കുന്നത്തൂർ ജെ. പ്രകാശ്, പബ്ലിസിറ്റി കൺവീനർ ബ്രിംബൽ സൈമൺ എന്നിവർ അറിയിച്ചു.



































