26 C
Kollam
Monday 14th September, 2026 | 05:59:55 AM
Home Education മനുഷ്യക്കടത്തിനെതിരെ സെമിനാർ നടത്തി

മനുഷ്യക്കടത്തിനെതിരെ സെമിനാർ നടത്തി

പാറശാല : മനുഷ്യക്കടത്തിനെതിരായുള്ള ലോക ദിനാചരണത്തിൻ്റെ ഭാഗമായി പാറശ്ശാല കുറുങ്കുട്ടി,
എസ് എ എൽ പി എസിൽ സെമിനാർ സംഘടിപ്പിച്ചു. ‘മനുഷ്യക്കടത്തിന് പിന്നിൽ കുടുങ്ങിയവർ’ എന്ന വിഷയത്തിൽ നടന്ന സെമിനാർ പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡൻ്റ് എം മുനിമോൻ അധ്യക്ഷനായി. സാൽവേഷൻ ആർമി എഎച്ച് റ്റി സംസ്ഥാന കോഡിനേറ്റർ മേജർ ലീലാമ്മ സ്റ്റീഫൻസൺ, പാറശാല എ എസ് ഐ റാണി. കെ. തുടങ്ങിയവർ ക്ലാസ് നയിച്ചു. സാൽവേഷൻ ആർമി പബ്ളിക്ക് റിലേഷൻ സെക്രട്ടറി മേജർ റ്റി.ഇ. സ്റ്റീഫൻസൺ, സ്‌കൂൾ എച്ച് എം ജാൻസി ജോൺ, എസ് ആർ ജി കൺവീനർ ഷൈനി ജോർജ് എന്നിവർ പ്രസംഗിച്ചു. മനുഷ്യക്കടത്തിനെതിരായ പ്രതിജ്ഞയും ചൊല്ലി.