26 C
Kollam
Monday 14th September, 2026 | 05:03:05 AM
Home News Breaking News എഡിജിപി എസ്. ശ്രീജിത്തിനെതിരായ ആരോപണങ്ങൾ വ്യാജമാണെന്ന സർക്കാർ റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി

എഡിജിപി എസ്. ശ്രീജിത്തിനെതിരായ ആരോപണങ്ങൾ വ്യാജമാണെന്ന സർക്കാർ റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി

കൊച്ചി.എഡിജിപി എസ്. ശ്രീജിത്തിനെതിരായ ആരോപണങ്ങൾ വ്യാജമാണെന്ന സർക്കാർ റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി.ബിശ്വനാഥ് സിൻഹയുടെ നടപടിയിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.സംയുക്ത ഹിയറിംഗ് നീതിപൂർവമായ നടപടിയല്ലെന്ന് ഹൈക്കോടതി. പരാതിക്കാരനെയും ആരോപണവിധേയനെയും ഒരുമിച്ച് കേൾക്കുന്നത് തെറ്റെന്ന് കോടതി

പരാതിക്കാരന് സ്വതന്ത്രമായി മൊഴി നൽകാൻ അവസരം നിഷേധിച്ചുവെന്ന് കോടതി. മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ആരോപണവിധേയനായ സാഹചര്യത്തിൽ സംയുക്ത ഹിയറിംഗ് അനുചിതമെന്ന് നിരീക്ഷണം. റിപ്പോർട്ടിൽ തീയതി പോലും രേഖപ്പെടുത്താത്തത് ചൂണ്ടിക്കാട്ടി വിമർശനം

മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് ഉയർന്ന അച്ചടക്കവും നീതിപൂർവമായ നടപടിയും പ്രതീക്ഷിക്കുന്നുവെന്ന് കോടതി. എസ്. ശ്രീജിത്ത് ഇല്ലാതെ പരാതിക്കാരന് വ്യക്തിഗത ഹിയറിംഗ് നൽകാൻ നിർദേശം. മൂന്ന് ആഴ്ചയ്ക്കകം പരാതിയിൽ പുതുതായി തീരുമാനമെടുക്കാൻ ആഭ്യന്തര-വിജിലൻസ് വകുപ്പിന് ഹൈക്കോടതി ഉത്തരവ്