26 C
Kollam
Monday 14th September, 2026 | 06:56:43 AM
Home News Local വിദ്യാരംഭം സെൻട്രൽ സ്കൂളിൽ സർഗ്ഗോത്സവത്തിന് തുടക്കം: കലാമത്സരങ്ങൾ ജൂലൈ 30, 31 തീയതികളിൽ

വിദ്യാരംഭം സെൻട്രൽ സ്കൂളിൽ സർഗ്ഗോത്സവത്തിന് തുടക്കം: കലാമത്സരങ്ങൾ ജൂലൈ 30, 31 തീയതികളിൽ

​മൈനാഗപ്പള്ളി: വിദ്യാരംഭം സെൻട്രൽ സ്കൂളിൽ 2026-27 അധ്യയന വർഷത്തെ വാർഷിക കലാമത്സരങ്ങൾക്ക് തുടക്കമായി.പ്രമുഖ പ്രാസംഗികനും, എഴുത്തുകാരനുമായ പി. കെ അനിൽകുമാർ ഭദ്രദീപം കൊളുത്തി ഉത്ഘാ ടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ കുറ്റിയിൽ നിസാം അധ്യക്ഷത വഹിച്ചു.

സ്കൂൾ ചെയർമാൻ എ എ റഷീദ് ചടങ്ങിനെ അഭിസംബോധന ചെയ്തു. സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ, പ്രിൻസിപ്പൽ മഹേശ്വരി. എസ്, വൈസ് പ്രിൻസിപ്പൽ ജെ യാസിർഖാൻ,അക്കാഡമിക് കോർഡിനേറ്റർ ഷിംന മുനീർ, സ്റ്റാഫ്‌ സെക്രട്ടറി ആൻസി സാറോ, പിടിഎ സെക്രട്ടറി വിനിത തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.ജൂലൈ 30, 31 (വ്യാഴം, വെള്ളി) തീയതികളിലായി സ്കൂൾ കാമ്പസിലെ സജ്ജമാക്കിയ 6 വിവിധ വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.
​വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകളും കലാവാസനകളും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന കലാമേളയിൽ ഒന്നാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെയുള്ള ആയിരത്തിലധികം വിദ്യാർഥികളാണ് വിവിധ ഹൗസുകളെ പ്രതിനിധീകരിച്ച് മാറ്റുരയ്ക്കുന്നത്. രചനാ മത്സരങ്ങൾ, സംഗീതം, നൃത്തം, പ്രസംഗം,തുടങ്ങി വൈവിധ്യമാർന്ന ഇനങ്ങളിൽ കടുത്ത മത്സരമാണ് നടക്കുന്നത്.
​മത്സരങ്ങൾ സുഗമമായി നടത്തുന്നതിനായി പ്രോഗ്രാം കോർഡിനേറ്റർ സാലിം അസീസ്, സുബി സാജ്, റാം കൃഷ്ണഎന്നീ അധ്യാപകരുടെയും രക്ഷകർത്താ പ്രതിനിധികളുടെയും നേതൃത്വത്തിൽ ശക്തമായ സംഘാടക സമിതിയാണ് പ്രവർത്തിക്കുന്നത്.