26.9 C
Kollam
Friday 30th October, 2026 | 10:41:16 PM
Home News Local നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ പൊലീസിനെ കബളിപ്പിച്ചു ഓടി രക്ഷപ്പെട്ടു

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ പൊലീസിനെ കബളിപ്പിച്ചു ഓടി രക്ഷപ്പെട്ടു

Advertisement

ശാസ്താംകോട്ട:നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ ശാസ്‌താംകോട്ട പൊലീസിനെ കബളിപ്പിച്ചു ഓടി രക്ഷപ്പെട്ടു.മുതുപിലാക്കാട് തുണ്ടിൽ വീട്ടിൽ അനൂപ് ആണ് വീട്ടിൽ നിന്നും പോലീസിനെ കബളിപ്പിച്ചു ഓടി രക്ഷപ്പെട്ടത്.വെള്ളിയാഴ്ച പുലർച്ചെ 12നാണ് സംഭവം.

പൊലീസ് പറയുന്നത്: കരുന്തോട്ടുവയിൽ മുൻ ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീട് അടിച്ചു തകർത്ത കേസിൽ ഒമ്പതാം പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന അനൂപ് വീട്ടിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രി പോലീസ് വീട്ടിലെത്തിയത്.എന്നാൽ മണിക്കൂറുകളോളം പോലീസ് വീട് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും വീട്ടുകാർ തുറക്കാൻ തയ്യാറായില്ല.തുടർന്നു പോലീസ് നടത്തിയ പരിശ്രമത്തിനൊടുവിൽ മണിക്കൂറുകൾക്കുശേഷം മുൻപിലെ കതക് തുറന്നെത്തിയ അനൂപിന്റെ അച്ഛൻ മണിക്കുട്ടൻ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചതായും അസഭ്യം പറഞ്ഞതായി പോലീസ് പറയുന്നു.ഈ സമയം വീട്ടിലുണ്ടായിരുന്ന പ്രതി വീടിനു പുറകിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.പോലീസ് പിന്നാലെ പോയെങ്കിലും കണ്ടെത്താനായില്ല.സംഭവത്തിൽ പ്രതിയെ രക്ഷിക്കാൻ സഹായിച്ചതിനും പോലീസിനെ അക്രമിക്കാൻ ശ്രമിച്ചതും കാട്ടി അനൂപിന്റെ അച്ഛൻ മണിക്കുട്ടൻ ഒന്നാം പ്രതിയായും അനൂപ് രണ്ടാം പ്രതിയായും ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here