28.5 C
Kollam
Friday 30th October, 2026 | 09:51:49 PM
Home News Breaking News ഭർത്താവ് കാർ പിന്നിലേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇടിച്ച് ഭാര്യയ്ക്ക് ദാരുണാന്ത്യം

ഭർത്താവ് കാർ പിന്നിലേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇടിച്ച് ഭാര്യയ്ക്ക് ദാരുണാന്ത്യം

Advertisement

കോട്ടയം: ഭർത്താവ് കാർ പിന്നിലേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇടിച്ച് ഭാര്യയ്ക്ക് ദാരുണാന്ത്യം. കിടങ്ങൂർ സൗത്ത് പട്ടേരിൽ മുരളീധരൻപിള്ളയുടെ ഭാര്യ ശോഭനകുമാരി (66) ആണ് മരിച്ചത്.

യാത്ര കഴിഞ്ഞ് ഇരുവരും വീട്ടിലെത്തിയപ്പോഴായിരുന്നു അപകടം. കാറിൽനിന്ന് ശോഭനകുമാരി ഇറങ്ങിയതിന് പിന്നാലെ മുരളീധരൻപിള്ള വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു.

നിയന്ത്രണം വിട്ട കാർ ആദ്യം കാർപോർച്ചിന്റെ തൂണിലും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിലും ഇടിച്ചു. തുടർന്ന് ശോഭനകുമാരിയെയും ഇടിച്ചുവീഴ്ത്തി. കാറിനടിയിൽപ്പെട്ടാണ് മരണം സംഭവിച്ചത്.

ഭാരതീയ വിദ്യാമന്ദിർ സ്കൂളിലെ മുൻ പ്രധാനാധ്യാപികയായിരുന്നു ശോഭനകുമാരി.

LEAVE A REPLY

Please enter your comment!
Please enter your name here