28.5 C
Kollam
Friday 30th October, 2026 | 08:59:47 PM
Home News Breaking News കൊല്ലം–കോട്ടയം മെമു എറണാകുളം വരെ നീട്ടി

കൊല്ലം–കോട്ടയം മെമു എറണാകുളം വരെ നീട്ടി

Advertisement

കൊല്ലം: കൊല്ലം–കോട്ടയം മെമു ട്രെയിൻ സർവീസ് എറണാകുളം വരെ നീട്ടാൻ റെയിൽവേ ഉത്തരവിറക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി.

പുതുക്കിയ സമയക്രമമനുസരിച്ച് ഉച്ചയ്ക്ക് 1.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന മെമു വൈകിട്ട് 5.05ന് എറണാകുളത്തെത്തും. മടക്കയാത്രയിൽ വൈകിട്ട് 5.25ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 6.45ന് കോട്ടയത്തും 9.25ന് കൊല്ലത്തും എത്തിച്ചേരും.

എറണാകുളം–കോട്ടയം റൂട്ടിൽ ആവശ്യത്തിന് പാസഞ്ചർ ട്രെയിനുകളില്ലെന്ന യാത്രക്കാരുടെ പരാതിക്ക് പുതിയ തീരുമാനം പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഈ റൂട്ടിൽ ദിവസേന യാത്ര ചെയ്യുന്ന നൂറുകണക്കിന് പേർക്ക് മെമു സർവീസ് നീട്ടിയത് വലിയ ആശ്വാസമാകുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഏറ്റുമാനൂർ, കുറുപ്പുന്തറ, വൈക്കം റോഡ്, പിറവം റോഡ്, കാഞ്ഞിരമറ്റം, തൃപ്പൂണിത്തുറ എന്നീ സ്റ്റേഷനുകളിലും നീട്ടിയ സർവീസിന് സ്റ്റോപ്പുണ്ടാകും. സർവീസ് ആരംഭിക്കുന്ന തീയതി റെയിൽവേ ഉടൻ പ്രഖ്യാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here