
Advertisement
ശാസ്താംകോട്ട : ലഹരിക്കും പ്ലാസ്റ്റിക് മാലിന്യത്തിനും എതിരെ
ലഹരി വിരുദ്ധ ശുചിത്വ സന്ദേശം
ഉയർത്തി മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിൽ വെള്ളിയാഴ്ച വൈകിട്ട് 3.30 ന് മനുഷ്യചങ്ങല നടക്കും.
മൈനാഗപ്പള്ളി കല്ലുകടവ് മുതൽ ആഞ്ഞിലിമൂട് വരെയാണ് മനുഷ്യചങ്ങല തീർക്കുന്നത്. ഉല്ലാസ് കോവൂർ എം. എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആർ. ലതാദേവി, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രശ്‌മി രഞ്ജിത്ത്, മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത് പ്രസിഡൻ്റ് രജനി സുനിൽ തുടങ്ങിയവരോടൊപ്പം ജനപ്രതിനിധികൾ, അംഗനവാടി ജീവനക്കാർ, ആശാ വർക്കർമാർ, ഹരിത കർമ്മ സേനാ അംഗങ്ങൾ, തൊഴിൽ ഉറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, വിവിധ സംഘടനാ പ്രവർത്തകർ, വിദ്യാർത്ഥികൾ, ബഹുജനങ്ങൾ എന്നിവർ അണിനിരക്കും.































