26.1 C
Kollam
Thursday 30th July, 2026 | 08:00:10 PM
Home News Local ആലപ്പാട് അഴീക്കൽ ബീച്ച് കന്നേറ്റി കായൽ ടൂറിസം എന്നീ പദ്ധതികൾ അടിയന്തരമായി നടപ്പാക്കാൻ തീരുമാനം

ആലപ്പാട് അഴീക്കൽ ബീച്ച് കന്നേറ്റി കായൽ ടൂറിസം എന്നീ പദ്ധതികൾ അടിയന്തരമായി നടപ്പാക്കാൻ തീരുമാനം

കരുനാഗപ്പള്ളി.നിയോജകമണ്ഡലത്തിൽ പെട്ട ആലപ്പാട് ഗ്രാമപഞ്ചായത്തിലെ അഴീക്കൽ ബീച്ചിന്റെ വികസനവും അവിടുത്തെ അനന്തസാധ്യതകൾ ഉപയോഗിച്ച് ടൂറിസം വികസനം നടപ്പാക്കുന്നതിനായി സി ആർ മഹേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ ജില്ലാ ടൂറിസം അധികാരികളുടെ യോഗം ചേർന്നു.അടിയന്തരമായി ടൂറിസം വികസന പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനിച്ചു. അഴീക്കൽ പ്രദേശത്ത് എത്തിച്ചേരുന്ന ആയിരക്കണക്കിന് ടൂറിസ്റ്റുകൾക്ക് പ്രയോജനകരമായ രീതിയിൽ ടോയ്‌ലറ്റ് സൗകര്യവും വിശ്രമ സൗകര്യം നടപ്പാത ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ആദ്യം ഒരുക്കുക.ഇതിനായി വിശദമായഎസ്റ്റിമേറ്റ് തയ്യാറാക്കി നൽകുവാൻ ടൂറിസം ഡെപ്യൂട്ടി ഡയറക്ടറോടും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഭാരവാഹികളോടും എംഎൽഎ നിർദേശിച്ചു.

സംസ്ഥാന സർക്കാരിന്റെ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി എസ്റ്റിമേറ്റ്അടിയന്തിരമായി സമർപ്പിക്കുന്നതിന് നിർദ്ദേശിച്ചു. അംഗീകാരം ലഭിക്കുന്ന തരത്തിൽആവശ്യമായ റിപ്പോർട്ടുകളുടെ സഹായത്തോടെ
എസ്റ്റിമേറ്റ് സമർപ്പിക്കുവാനാണ് നിർദ്ദേശിച്ചത്.കൂടാതെ കരുനാഗപ്പള്ളി നഗരസഭയുടെ കന്നേറ്റി കായൽ ടൂറിസം പദ്ധതിക്കും ശ്രീനാരായണ ട്രോഫി ജലോത്സവം നടക്കുന്ന പ്രദേശവും ഉൾപ്പെടുത്തി വികസിപ്പിക്കുന്നതിന് വിദഗ്ധമായ പദ്ധതി തയ്യാറാക്കുവാനും തീരുമാനിച്ചു. കന്നേറ്റി കായലിൽ നിന്ന് വെള്ളനാതുരുത്ത്, കാട്ടിൽ മേക്കതിൽ ക്ഷേത്രം, മൂ ക്കുമ്പുഴ ക്ഷേത്രം, ചെറിയഴിക്കൽ ക്ഷേത്രം, അമൃതാനന്ദമയി മഠം, അഴീക്കൽ ബീച്ച്, അഴീക്കൽ കണ്ടൽക്കാട്, അഴീക്കൽ പാലം തുടങ്ങിയവ ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് ആരംഭിക്കുന്നതിനും ഉള്ള പദ്ധതികൾ തയ്യാറാക്കുന്നതിനും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ബീച്ചിന്റെ തീരം സംരക്ഷിക്കുന്നതിന് ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും തീരുമാനിച്ചു. ദൈർഘ്യമുള്ള പുലിമുട്ട് സ്ഥിതി ചെയ്യുന്ന അഴീക്കൽ ബീച്ചിന്റെ വികസനം അഴീക്കൽ ആർച്ച് പാലം, ടൂറിസം പദ്ധതി,കണ്ടൽക്കാട സംരക്ഷണം എന്നിവ കൂടി ബന്ധിപ്പിച്ച് നടപ്പാക്കുവാൻ നിർദ്ദേശിച്ചു.ഡച്ച് ഭരണകാലത്ത് നിർമ്മിച്ച പണ്ടാരതുരുത്തിലെ ക്രിസ്ത്യൻ പള്ളി പുനരുദ്ധരിച്ച് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനോട് ആവശ്യപ്പെട്ടു. വെള്ളനാതുരത്ത് ബീച്ചിന്റെയും വികസനത്തിന് ആവശ്യമായ വിശദമായ പദ്ധതി തയ്യാറാക്കുവാനും നിർദ്ദേശിച്ചു.

സി ആർ മഹേഷ് എംഎൽഎ അധ്യക്ഷതവഹിച്ച യോഗത്തിൽ കരുനാഗപ്പള്ളി നഗരസഭ വൈസ് ചെയർപേഴ്സൺ ബീന ജോൺസൺ, കൗൺസിലർ സിംലാൽ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷാനവാസ് ഖാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി രതീഷ് ദിവാകരൻ പ്രോജക്ട് എൻജിനീയർ ഷമീറ, തഹസിൽദാർ( എൽ ആർ )സുനിൽ ആർ കെ, ആലപ്പാട് വില്ലേജ് ഓഫീസർ സിന്ധു, ഹാർബർ എൻജിനീയറിങ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുമയ്യ എസ് അസിസ്റ്റന്റ് എൻജിനീയർ ഷീന ഹമീദ്, സജീവ് മാമ്പറ അഴീക്കൽസദ്ഗമയട്രസ്റ്റ്‌ ഭാരവാഹികളായ രതീഷ് ദിവാകരൻ ബി പുഷ്പരാജൻ പ്രവീൺകുമാർ ലീലാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here