30.3 C
Kollam
Saturday 31st October, 2026 | 07:09:27 PM
Home News Breaking News സ്വർണക്കപ്പ് നിലനിർത്തി തിരുവനന്തപുരം; കായികമേളയിൽ മലപ്പുറത്തിന് അത്‌ലറ്റിക്സ് കിരീടം

സ്വർണക്കപ്പ് നിലനിർത്തി തിരുവനന്തപുരം; കായികമേളയിൽ മലപ്പുറത്തിന് അത്‌ലറ്റിക്സ് കിരീടം

Advertisement

അറുപത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണക്കപ്പ് നിലനിർത്തി തിരുവനന്തപുരം. 2012.3 പോയിന്റ് നേടിയാണ് തിരുവനന്തപുരം ചാമ്പ്യൻപട്ടം ഉറപ്പിച്ചത്. 965.3 പോയിന്റുമായി തൃശൂർ രണ്ടാം സ്ഥാനവും 923.3 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനവും നേടി.

ഗെയിംസ്, അക്വാട്ടിക്സ് വിഭാഗങ്ങളിൽ തിരുവനന്തപുരം കിരീടം നേടിയപ്പോൾ അത്‌ലറ്റിക്സിൽ തുടർച്ചയായ മൂന്നാം തവണയും മലപ്പുറം ജേതാക്കളായി. 204 പോയിന്റാണ് മലപ്പുറം നേടിയത്. അത്‌ലറ്റിക്സിലെ മികച്ച സ്കൂളിനുള്ള കിരീടം തുടർച്ചയായ അഞ്ചാം തവണയും മലപ്പുറം കടകശേരി ഐഡിയൽ സ്കൂൾ നിലനിർത്തി. 75.3 പോയിന്റാണ് സ്കൂൾ നേടിയത്.

വിവിധ വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാരായി ജൂനിയർ ആൺകുട്ടികളിൽ കോട്ടയത്തിന്റെ വിഷ്ണു യാദവും പെൺകുട്ടികളിൽ കോഴിക്കോടിന്റെ അൽക്ക ഷിനോജും തിരഞ്ഞെടുക്കപ്പെട്ടു. സബ് ജൂനിയർ ആൺകുട്ടികളിൽ തിരുവനന്തപുരം ജി.വി. രാജയിലെ എം. ശ്രീഹരിയും പെൺകുട്ടികളിൽ ആലപ്പുഴയുടെ ഹർഷ ജോണും താരങ്ങളായി. സീനിയർ ആൺകുട്ടികളിൽ കോഴിക്കോടിന്റെ കെ.ജെ. എബിനും പെൺകുട്ടികളിൽ പാലക്കാടിന്റെ നിവേദ്യ കലാധറും മേളയിലെ മിന്നും താരങ്ങളായി.

14 ജില്ലകളിൽനിന്നും ഗൾഫ് നാടുകളിൽനിന്നുമായി ആയിരക്കണക്കിന് കായികതാരങ്ങളാണ് മേളയിൽ പങ്കെടുത്തത്. 117.5 പവൻ തൂക്കമുള്ള സ്വർണക്കപ്പിനായി ആവേശകരമായ മത്സരമാണ് നടന്നത്. ഇത്തവണ എട്ട് മീറ്റ് റെക്കോർഡുകളും പിറന്നു.

LEAVE A REPLY

Please enter your comment!
Please enter your name here