സംസ്‌കൃത സര്‍വകലാശാലാ വിദ്യാർഥികളുടെ പരീക്ഷാ അനുമതി. സിംഗിൾ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലില്‍ വിധി നാളെ.
വിസി നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് നാളെ വിധി പറയും.
പരീക്ഷ എഴുതാന്‍ മതിയായ ഹാജര്‍ ഉണ്ടായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍.
ജയിലില്‍ കഴിയുന്നവരെ പോലും പരീക്ഷ എഴുതാന്‍ അനുവദിക്കാറുണ്ട്.
എങ്ങനെയാണ് ഒരു സര്‍വകലാശാലക്ക് ഇങ്ങനെ ചെയ്യാന്‍ സാധിക്കുന്നത്.
വിദ്യാര്‍ഥികള്‍ അക്രമം നടത്തിയതിന് തെളിവില്ല എന്നാണ് അന്വേഷണ റിപ്പോര്‍ട്ട് എന്നും വിദ്യാർഥികൾ.
സമരം ചെയ്തതിന്റെ പേരിൽ സസ്പെൻഷനിലായ വിദ്യാർഥികൾക്കു പരീക്ഷയെഴുതാൻ അവസരം നൽകണമെന്നു കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ സർവകലാശാല സമർപ്പിച്ച അപ്പീലിൽ ഡിവിഷൻ ബെഞ്ച് നാളെ ഉച്ചയ്ക്ക് 2 മണിക്കു വിധി പറയും. നാലാം തീയതിയാണ് സെമസ്റ്റർ പരീക്ഷകൾ തുടങ്ങുന്നത്. അതിനിടെ, വിദ്യാർഥികൾ ഇന്നുമുതൽ നിരാഹാര സമരം ആരംഭിക്കും.




























