29.6 C
Kollam
Monday 2nd November, 2026 | 05:22:18 PM
Home News Kerala ജിം ട്രെയിനർ ലിബിൻ മാത്യു വരൻ; റിമി ടോമിയുടെ വിവാഹം നവംബർ 14ന്

ജിം ട്രെയിനർ ലിബിൻ മാത്യു വരൻ; റിമി ടോമിയുടെ വിവാഹം നവംബർ 14ന്

Advertisement

കൊച്ചി: വിവാഹവാർത്ത പുറത്തുവിട്ടതിന് പിന്നാലെ വരനെ പരിചയപ്പെടുത്തി ഗായിക റിമി ടോമി. തന്റെ ജിം ട്രെയിനറും മലയാളിയുമായ ലിബിൻ മാത്യുവിനെയാണ് വിവാഹം കഴിക്കുന്നതെന്ന് റിമി യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. ഏറെ നാളായുള്ള സൗഹൃദം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു.

നവംബർ 14ന് മുംബൈയിലെ ഡോംബിവല്ലി മാർത്തോമ പള്ളിയിലാണ് വിവാഹം. ചെറിയ ചടങ്ങായാണ് വിവാഹം നടത്തുന്നതെന്നും സിനിമാ സംഗീതരംഗത്തുനിന്നുള്ളവരെപ്പോലും ക്ഷണിക്കുന്നില്ലെന്നും റിമി പറഞ്ഞു. വിവാഹശേഷം കൂടുതലും മുംബൈയിലായിരിക്കും താമസമെന്നും വ്യക്തമാക്കി.

തനിക്കൊപ്പം നിൽക്കുമ്പോൾ ധൈര്യവും സമാധാനവും പോസിറ്റിവിറ്റിയും നൽകുന്ന ഏറ്റവും അടുത്ത സുഹൃത്തിനെയാണ് ജീവിതപങ്കാളിയായി തിരഞ്ഞെടുത്തതെന്ന് റിമി പറഞ്ഞു. എന്തുവന്നാലും കൂടെയുണ്ടാകുമെന്ന ഉറപ്പ് ലിബിൻ നൽകുന്ന ആത്മവിശ്വാസമാണ് തന്നെ ആകർഷിച്ചതെന്നും കൂട്ടിച്ചേർത്തു.

മുൻഭർത്താവിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് വിവാഹവാർത്തകളുമായി ബന്ധപ്പെട്ട വീഡിയോകളും വാർത്തകളും പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പുതിയ പങ്കാളിക്കൊപ്പം കുടുംബജീവിതം നയിക്കുകയാണെന്നും റിമി പറഞ്ഞു. അനാവശ്യമായി അദ്ദേഹത്തെ ഇത്തരം വാർത്തകളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അഭ്യർഥിച്ചു.

15-ാം വയസ്സുമുതൽ പ്രേക്ഷകർ നൽകുന്ന സ്നേഹവും പിന്തുണയുമാണ് തന്റെ ജീവിതത്തിലെ കരുത്തെന്നും വിവാഹത്തിന് എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവും വേണമെന്നും റിമി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here