27.8 C
Kollam
Sunday 1st November, 2026 | 09:21:14 PM
Home News Kerala ചവറ–അടൂർ–പത്തനംതിട്ട റൂട്ടിലോടുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസ് വയോധികയുടെ കാലില്‍കയറിയിറങ്ങി

ചവറ–അടൂർ–പത്തനംതിട്ട റൂട്ടിലോടുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസ് വയോധികയുടെ കാലില്‍കയറിയിറങ്ങി

Advertisement

പത്തനംതിട്ട. അടൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പ്രിയദർശിനി ബസ് കയറിയിറങ്ങി വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കൂടൽ സ്വദേശിനിയായ അമ്മിണി (74) എന്ന വയോധികയുടെ കാലിലൂടെയാണ് ബസിന്റെ ടയർ കയറിയിറങ്ങിയത്. അപകടത്തിൽ ഇവരുടെ കാൽ ഒടിഞ്ഞുതൂങ്ങിയ നിലയിലാണ്

ചവറ–അടൂർ–പത്തനംതിട്ട റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് സ്റ്റാൻഡിലേക്ക് പെട്ടെന്ന് വളച്ചു കയറ്റാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ബസ് പെട്ടെന്ന് ഹോൺ മുഴക്കിയപ്പോൾ ഭയന്നുപോയ അമ്മിണി വേഗത്തിൽ മാറിനിൽക്കാൻ ശ്രമിക്കുന്നതിനിടെ ബസിനടിയിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ബസിന്റെ ടയർ ഇവരുടെ കാലിലൂടെ കയറിയിറങ്ങി

അപകടം നടന്ന ശേഷവും ബസ് നിർത്താതെ കുറച്ചുദൂരം മുന്നോട്ട് പോയതിനാൽ വയോധികയെ റോഡിലൂടെ വലിച്ചിഴച്ചതായി ദൃക്സാക്ഷികൾ പറയുന്നു. 2026 ഏപ്രിലിൽ വയനാട് വൈത്തിരി സ്വദേശിനിയായ ജാനു (65) എന്ന വയോധികയ്ക്കും ചിപ്പിലിത്തോടിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസ് കയറി കാൽ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ അപകടകരമായ ഡ്രൈവിംങ് നിരന്തരം പരാതിയായിട്ടും നടപടി സ്വീകരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here