27.8 C
Kollam
Sunday 1st November, 2026 | 09:21:42 PM
Home News Breaking News ബെൻസ് നരഹത്യ കേസിൽജഡ്ജിനെതിരെ പുതിയ കേസെടുക്കണം എന്ന് ജയബാലകൃഷ്ണന്റെ കുടുംബം

ബെൻസ് നരഹത്യ കേസിൽജഡ്ജിനെതിരെ പുതിയ കേസെടുക്കണം എന്ന് ജയബാലകൃഷ്ണന്റെ കുടുംബം

Advertisement

കൊച്ചി.ചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ
ജഡ്ജിനെതിരെ പുതിയ കേസെടുക്കണം എന്ന് ജയബാലകൃഷ്ണന്റെ കുടുംബം.
തെളിവുകൾ നശിപ്പിച്ചതിനെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി മകൾ കമ്മീഷണർക്ക്‌ പരാതി നൽകി. CDR വിവരങ്ങൾ ഉൾപ്പെടുത്തി 17കാരന്റെ റൂട്ട്മാപ്പ് തയ്യാറാക്കുകയാണ് അന്വേഷണ സംഘം.

അപകടത്തിന് പിന്നാലെ സ്ഥലത്ത് എത്തിയ ജഡ്ജി കേസിലെ തെളിവുകൾ നശിപ്പിച്ചെന്നാണ് ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ പരാതി.സ്ഥലത്ത് 3 മണിക്കൂർ ചിലവഴിച്ച ജഡ്ജി കേസ് അട്ടിമറിക്കാൻ ശ്രമിച്ചു.ഈ സമയം കാറിലെ ബോർഡ് ഉൾപ്പെടെ മാറ്റി. പോലിസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിക്കാൻ ജഡ്ജി ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.വിഷയത്തിൽ BNS 238 പ്രകാരം പുതിയ FIR രജിസ്റ്റർ ചെയ്യണമെന്നാണ് കുടുംബം സിറ്റി പോലിസ് കമ്മീഷണർക്ക് നൽകിയ പരാതിയിലെ ആവശ്യം.അതേസമയം സിഡിആർ വിവരങ്ങൾ ഉൾപ്പെടുത്തി 17കാരന്റ റൂട്ട്മാപ്പ് തയാറാക്കുകയാണ്
അന്വേഷണ സംഘം.രാത്രി ഫ്ലാറ്റിൽ നിന്ന് ഇറങ്ങി അപകടമുണ്ടാക്കിയത് വരെയുള്ള റൂട്ട് മാപ്പാണ് തയ്യാറാക്കുന്നത്.
ഇതിനായി പ്രതിയുടെ മൊബൈൽ ഫോൺ CDR വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.ഈ വിവരങ്ങളും കേസിൽ തെളിവായി എത്തും.അപകടം നടന്ന സ്ഥലത്തെ CCTV ക്യാമറകൾ പ്രവർത്തിക്കാത്തത് അന്വേഷണത്തിൽ വെല്ലുവിളിയാകുന്നുണ്ട്.വാഹനം ഓടിച്ചത് 17കാരൻ എന്ന് ഉറപ്പിക്കാൻ റൂട്ട് മാപ്പാണ് നിലവിലെ വഴി.അപകടത്തിന് മുൻപ് പ്രതി ഫോണിൽ എടുത്ത ചിത്രങ്ങളും കേസിൽ നിർണായകമാകും.സ്വന്തം ഫോണിൽ 3 ചിത്രങ്ങളാണ് പ്രതി എടുത്തത്.ഇതിൽ 108 കിലോ മീറ്റർ വേഗതയിൽ കാർ ഓടിക്കുന്ന ചിത്രവും ഉൾപ്പെട്ടിട്ടുണ്ട്.
പ്രതി വാഹനം ഓടിക്കാൻ ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയത് പിൻവാതിൽ വഴിയാണ്.ഈ CCTV ദൃശ്യങ്ങളും അന്വേഷണത്തിൽ പ്രധാനതെളിവാകും.17കാരന്റെ ജാമ്യം റദ്ധാക്കുന്നത് സംബന്ധിച്ച കോടതി വിധി വന്ന ശേഷം ചോദ്യം ചെയ്യലിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here