തിരുവനന്തപുരം :പാറശാലയിൽ പാറയ്ക്ക് അടിയിൽ കുടുങ്ങിയ വൃദ്ധയെ രക്ഷപെടുത്തി. പാറശാല പളുകൽ വിളക്കവിള ഭാഗത്ത് ഇന്ന് രാവിലെയാണ് ദാരുണമായ സംഭവമുണ്ടായത്. വീടിന് പുറത്തേക്ക് പ്രാഥമികാവശ്യത്തിനായി ഇറങ്ങിയ വൃദ്ധയുടെ ദേഹത്തേക്ക് കൂറ്റൻ പാറ ഇളകി വീഴുകുയായിരുന്നു. അരയ്ക്ക് താഴ്ഭാഗം പാറയ്ക്കടിയിൽ കുടുങ്ങി . വീടിന് പിറകിൽ ഉണ്ടായിരുന്ന പാറയാണ് ഇളകി വീണത്. ഉടൻ ഫയർ ഫോഴ്സും പോലീസും എത്തി ജെസിബി ഉപയോഗിച്ച് പാറ മാറ്റി ഇവരെ കാരക്കോണം മെഡിക്കൽ കോളജിലേ ക്ക് മാറ്റി. പ്രദേശത്ത് കനത്ത മഴ ഉണ്ടായിരുന്നു.



































