കണ്ണൂർ :താണയിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് പുലർച്ചെയോടെയാണ് സംഭവം നടന്നത്. നിയന്ത്രണം വിട്ട ടാങ്കർ ലോറി റോഡരികിലെ കടയിലേക്ക് വലിയ ആഘാതത്തോടെ ഇടിച്ചുകയറുകയായിരുന്നു. ഡി കവൈഡർ തകർത്താണ് കാർ പാഞ്ഞ് കയറിയത്. നിസാര പരിക്കുകളോടെ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ടാങ്കർ അപകടസ്ഥലത്ത് നിന്ന് നീക്കം ചെയ്തു.
അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും നാശനഷ്ടങ്ങളുടെ വ്യാപ്തിയും ലഭ്യമായി വരുന്നതേയുള്ളൂ.

































