28.1 C
Kollam
Friday 16th October, 2026 | 02:46:59 PM
Home News Breaking News പ്രളയത്തിൽ മുങ്ങിമരിച്ച യുവാവിന്റെ പോസ്റ്റ്മോർട്ടം വൈകിപ്പിച്ചു,അടൂർ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രിയയ്ക്കെതിരെ ഗുരുതര പരാതി

പ്രളയത്തിൽ മുങ്ങിമരിച്ച യുവാവിന്റെ പോസ്റ്റ്മോർട്ടം വൈകിപ്പിച്ചു,അടൂർ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രിയയ്ക്കെതിരെ ഗുരുതര പരാതി

പത്തനംതിട്ട. അടൂർ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രിയയ്ക്കെതിരെ ഗുരുതര പരാതി. പ്രളയത്തിൽ മുങ്ങിമരിച്ച യുവാവിന്റെ പോസ്റ്റ്മോർട്ടം വൈകിപ്പിച്ചുവെന്നാണ് ആക്ഷേപം. ജീവനക്കാർ പലതവണ ആവശ്യപ്പെട്ടിട്ടും സമയ ബന്ധിതമായി പോസ്റ്റ്മോർട്ടം നടത്താൻ തയ്യാറായില്ല. ഒടുവിൽ ആശുപത്രി സൂപ്രണ്ട് നേരിട്ട് എത്തിയാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
ഡോ.പ്രിയയെ സംരക്ഷിക്കാൻ സൂപ്രണ്ട് പോസ്റ്റുമോർട്ടം റിപ്പോർട്ട് തിരുത്തിയതായും വിവരം. റിപ്പോർട്ടുകളുടെ പകർപ്പ് ബിഗ് ടിവിക്ക് ലഭിച്ചു

വി ഒ
കഴിഞ്ഞ ആഗസ്റ്റ് 3 നാണ് പന്തളം സ്വദേശി ലെനിൻ മുരളി എന്ന 34 കാരൻ മുങ്ങിമരിച്ചത്. അടൂർ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ എത്തിച്ച മൃതദേഹം നാലാം തീയതി പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തു. പതിനൊന്നരയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയിട്ടും പോസ്റ്റ്മോർട്ടം വൈകി. പോസ്റ്റ്മോർട്ടം നടത്തേണ്ട ഡ്യൂട്ടി ഡോക്ടർ പ്രിയ ഗൈനക് ഓൺ കോൾ ഡ്യൂട്ടിയിൽ ഓപ്പറേഷൻ തിയേറ്ററിൽ കയറി. വാർഡ് ഡ്യൂട്ടിയിലുള്ളവർ ഓൺ ഡ്യൂട്ടി എടുക്കരുതെന്ന ചട്ടം മറികടന്നായിരുന്നു ഇത്. തിയേറ്ററിൽ രണ്ട് ഗൈനക്കോളജി വിഭാഗം ഡോക്ടർമാർ ഉണ്ടായിരുന്നിട്ടും അടിയന്തര ശസ്ത്രക്രിയയെന്ന് പറഞ്ഞാണ്ഇവർ തീയറ്ററിലെത്തിയത്.

ഇതിനായി രോഗിയുടെ കേസ് ഷീറ്റ് പോലും തിരുത്തിയതായും പറയുന്നു. ഇതിൽ തങ്ങൾക്ക് പങ്കില്ല എന്ന് ചൂണ്ടിക്കാട്ടി നഴ്സുമാർ സൂപ്രണ്ടിന് കത്തും നൽകി. പോസ്റ്റ്മോർട്ടത്തിനായി ജീവനക്കാർ ഡോക്ടറെ പല തവണ
വിളിച്ചങ്കിലും ഫോൺ എടുക്കനും തയ്യാറായില്ല. കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറുമടക്കം ഇടപെട്ടതോടെ ആശുപത്രി സൂപ്രണ്ട് പോസ്റ്റ്മോർട്ടം നടത്തി. ഫോറൻസിക് റൂൾ പ്രകാരം പോസ്റ്റ് മോർട്ടം ചെയ്തയാൾ തന്നെ റിപ്പോർട്ട് തയ്യാറാക്കണമെന്നിരികെ ചെയ്യാത്ത പോസ്റ്റ്മോർട്ടത്തിന് ഡോക്ടർ പ്രിയ റിപ്പോർട്ട് എഴുതി. പൊരുത്തക്കേടുകൾ നിറഞ്ഞ റിപ്പോർട്ട് ആശുപത്രിസൂപ്രണ്ട് തിരുത്തി. ഇങ്ങനെ ഡോക്ടർ പ്രിയയും ആശുപത്രി സൂപ്രണ്ട് രചന ചിദംബരവും ഗുരുതരമായ വീഴ്ചവരുത്തിയിട്ടും ആരോഗ്യ വകുപ്പ് കാര്യമായ അന്വേഷണം പോലും നടത്താതിരുന്നതിലും പ്രതിഷേധം ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here