തിരുവനന്തപുരം. തമിഴ്‌നാട്ടിൽ കേരളത്തിലേക്ക് ക്വാറി ക്രഷർ ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതിന് തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിരോധനം മൂന്ന് മാസത്തേക്ക് കൂടി നീട്ടി ഉത്തരവിട്ടു. ജിയോളജി ആൻഡ് മൈനിംഗ് ഡയറക്ടർ ഡോ. ടി. പ്രഭുശങ്കർ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.
തമിഴ്നാടിന്റെ നടപടി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പദ്ധതികളെ ബാധിക്കുo. ദേശീയപാത നിർമ്മാണം, റെയിൽപാത ഇരട്ടിപ്പിക്കൽ,
വിഴിഞ്ഞം തുറമുഖ വികസനം എന്നീ പദ്ധതികളെ ബാധിക്കുമെന്ന് ഉറപ്പാണ്.
കൂടാതെ തമിഴ്നാട്ടിൽ നിന്നുള്ള ക്വാറി ഉത്പന്നങ്ങളുടെ വരവ് നിലച്ചതോടെ കേരളത്തിലെ നിർമ്മാണ മേഖലയെയും ബാധിക്കും.നിരോധനം നീക്കണം എന്ന ആവശ്യപ്പെട്ട് വി ഡി സതീശൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്ത് അയക്കുകയും,ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിനിടെ നേരിട്ടും ജോസഫ് വിജയിയോട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം തുടരാൻ തമിഴ്നാട് തീരുമാനിച്ചത്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം എന്നാണ് ലോറിയുടെ ഉടമകളും തൊഴിലാളികളും പറയുന്നത്



































