ചെന്നൈ: തേനിയിൽ ജയിൽ ജീവനക്കാരനെ ആക്രമിച്ചശേഷം 17 വിചാരണ തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ടു. ആണ്ടിപ്പെട്ടിക്ക് സമീപം തെക്കംപാട്ടയിലുള്ള ജില്ലാ ജയിലിൽ നിന്നാണ് ക്രിമിനൽ കേസ് പ്രതികൾ രക്ഷപ്പെട്ടത്.
ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലിസുകാരനെ ആക്രമിച്ചശേഷമാണ് സംഘം ജയിൽ ചാടിയത്. പ്രതികൾ പാലക്കാട്, ഇടുക്കി അതിർത്തികൾ വഴി കേരളത്തിലേക്ക് പ്രവേശിക്കാൻ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ.
ഇവരെ പിടികൂടുന്നതിനായി തമിഴ്നാട് പൊലിസ് അതിർത്തി കേന്ദ്രീകരിച്ച് തെരച്ചിൽ ശക്തമാക്കി.



































