28.9 C
Kollam
Tuesday 10th November, 2026 | 07:30:56 PM
Home News Breaking News മട്ടന്നൂരിൽ അമ്മയെയും മകനെയും വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

മട്ടന്നൂരിൽ അമ്മയെയും മകനെയും വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Advertisement

മട്ടന്നൂര്‍.കണ്ണൂരിനെ നടുക്കി ഇരട്ടമരണം. മട്ടന്നൂരിൽ അമ്മയെയും മകനെയും വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയ താണെന്നാണ് പ്രാഥമിക സംശയം. നാടിനെ നടുക്കിയ സംഭവത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ.

മട്ടന്നൂർ ലയൺസ് ക്ലബ് റോഡിലെ നന്ദനം വീട്ടിലാണ് നാടിനെ നടുക്കിയ സംഭവം. വീടിന്റെ രണ്ടാം നിലയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ജ്യോതിയും മകൻ നവീൻ കൃഷ്ണയും. രാവിലെ പുറത്തുപോയിരുന്ന ജ്യോതിയുടെ ഭർത്താവ് ജയകൃഷ്ണൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്.

ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സർവീസിൽ നിന്ന് വിരമിച്ച അധ്യാപികയാണ് ജ്യോതി. മകൻ നവീൻ കൃഷ്ണ പി.എസ്.സി പരിശീലനം നടത്തിവരികയായിരുന്നു. എന്താണ് ഇരുവരുടെയും മരണത്തിലേക്ക് നയിച്ചതെന്നതിൽ ഇതുവരെ വ്യക്തതയില്ല. പുറത്തുനിന്ന് ആരെങ്കിലും വീട്ടിലെത്തിയതായി വിവരമില്ലെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരട്ടമരണത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here