26.4 C
Kollam
Saturday 7th November, 2026 | 08:39:11 AM
Home News Breaking News പാങ്ങപ്പാറ കൊലപാതകം; രണ്ടും മൂന്നും പ്രതികളെ ഇന്ന്‌ കസ്റ്റഡിയിൽ വാങ്ങും

പാങ്ങപ്പാറ കൊലപാതകം; രണ്ടും മൂന്നും പ്രതികളെ ഇന്ന്‌ കസ്റ്റഡിയിൽ വാങ്ങും

Advertisement

തിരുവനന്തപുരം: ജയിലിലുള്ള രണ്ടും മൂന്നും പ്രതികളെ അന്വേഷകസംഘം ശനിയാഴ്‌ച കസ്റ്റഡിയിൽ വാങ്ങും. രണ്ടാംപ്രതി ശ്രീകാര്യം കല്ലന്പള്ളി പുതുവൽപുത്തൻവീട്ടിൽ ഉമർ മുഫ്‌താർ, മൂന്നാംപ്രതി ശ്രീവരാഹം മണക്കാട് സ്വദേശിനി ആനന്ദ (18) എന്നിവരെയാണ്‌ കസ്റ്റഡിയിൽ വാങ്ങുന്നത്‌.

നാലാംപ്രതി ആക്കുളം മണക്കുന്നിൽ എസ്‌ ഐശ്വര്യയെ വ്യാഴാഴ്‌ചയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. വരുംദിവസങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഐശ്വര്യക്കുവേണ്ടിയും കസ്റ്റഡി അപേക്ഷ നൽകും. ഒന്നാംപ്രതിയായ പതിനേഴുകാരൻ ജുവനൈൽ ഹോമിൽ 10 വരെ നിരീക്ഷണത്തിലാണ്‌.

പ്രതിയെ സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനും ശേഷമാണ്‌ ജുവനൈൽ ഹോമിലേക്ക്‌ മാറ്റിയത്‌. ഇനി കസ്റ്റഡിയിൽ വാങ്ങണമെങ്കിൽ ജുവനൈൽ ജസ്റ്റിസ്‌ ബോർഡിന്റെ അനുമതി വേണം. മാസങ്ങൾകൂടി കഴിയുന്പോൾ പ്രതിക്ക്‌ 18 വയസ്സ്‌ പൂർത്തിയാകും.

അങ്ങനെയായാൽ പ്രിലിമിനറി മെന്റൽ അസെസ്‌മെന്റ്‌ (പിഎംഎ) റിപ്പോർട്ടില്ലാതെ പ്രതിയെ മുതിർന്നവർക്കൊപ്പം വിചാരണ ചെയ്യാനാകും. പ്രതികളുടെ സുഹൃത്തുക്കളെ വിശദമായി പൊലീസ്‌ ചോദ്യം ചെയ്യുന്നുണ്ട്‌. ഇവരുടെ മൊഴിയിൽനിന്ന്‌ ഉരുത്തിരിയുന്നവയാകും പ്രതികളോടുള്ള പുതിയ ചോദ്യങ്ങളെന്നും സിറ്റി പൊലീസ്‌ കമീഷണർ അരുൾ ആർ ബി കൃഷ്‌ണ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here