26.4 C
Kollam
Saturday 7th November, 2026 | 08:24:22 AM
Home News Breaking News പ​ടി​യി​റ​ങ്ങും മു​മ്പ് ബോം​ബ് പൊ​ട്ടി​ച്ച് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ; ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ഗു​രു​ത​ര അ​ഴി​മ​തി ആ​രോ​പ​ണം

പ​ടി​യി​റ​ങ്ങും മു​മ്പ് ബോം​ബ് പൊ​ട്ടി​ച്ച് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ; ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ഗു​രു​ത​ര അ​ഴി​മ​തി ആ​രോ​പ​ണം

Advertisement

തി​രു​വ​ന​ന്ത​പു​രം: സ​ർ​വീ​സി​ൽ നി​ന്ന് പ​ടി​യി​റ​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് എ​ക്സൈ​സ് വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ഗു​രു​ത​ര അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളും ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സീ​റാം സാം​ബ​ശി​വ​റാ​വു​വി​ന്‍റെ റി​പ്പോ​ർ​ട്ട്. ജോ​യി​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. വി​നോ​ദ്, ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​ജ​യ് എ​ന്നി​വ​ർ​ക്കെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ശി​പാ​ർ​ശ ചെ​യ്താ​ണ് ഇദ്ദേഹം സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

ബാ​റു​ട​മ​ക​ളി​ൽ നി​ന്ന് കൈ​ക്കൂ​ലി​യും മാ​സ​പ്പ​ടി​യും വാ​ങ്ങ​ൽ, അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം, ബി​നാ​മി ഇ​ട​പാ​ടു​ക​ൾ എ​ന്നി​വ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ പ്ര​ധാ​ന​മാ​യും ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ള്ള​ത്.ജോ​യി​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. വി​നോ​ദ് മൂ​വാ​റ്റു​പു​ഴ​യി​ലെ ഗം​ഗാ ബാ​ർ ഉ​ട​മ​യു​മാ​യി വ​ഴി​വി​ട്ട ബ​ന്ധം പു​ല​ർ​ത്തു​ക​യും ലൈ​സ​ൻ​സ് സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്ക് ഇ​ട​നി​ല​ക്കാ​ര​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു​വെ​ന്നും ഇ​തി​നാ​യി  50,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 

കാ​യം​കു​ളം ക​ട്ട​ച്ചി​റ​യി​ലെ റോ​മാ ബാ​റി​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​മ്പോ​ൾ ബാ​ർ ഉ​ട​മ​യി​ൽ നി​ന്ന് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​ജ​യ് സ്ഥി​ര​മാ​യി കൈ​ക്കൂ​ലി കൈ​പ്പ​റ്റി​യെ​ന്നും കാ​യം​കു​ള​ത്തെ റോ​മാ സെ​ന്‍റ​ർ ബാ​റു​മാ​യി എ​ക്സൈ​സ് മ​ന്ത്രി​ക്ക് അ​ടു​ത്ത പ​രി​ച​യ​മു​ണ്ടെ​ന്നും  റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

ആ​രോ​പ​ണ​വി​ധേ​യ​രാ​യ എ​സ്. വി​നോ​ദ്, അ​ജ​യ് എ​ന്നി​വ​രെ ഉ​ട​ന​ടി ഫീ​ൽ​ഡ് ചു​മ​ത​ല​ക​ളി​ൽ നി​ന്നും മാ​റ്റു​ക,  അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ഇ​രു​വ​രു​ടെ​യും മാ​സ​പ്പ​ടി, വ​രു​മാ​ന​ത്തി​ൽ ക​വി​ഞ്ഞ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം, ബി​നാ​മി ഇ​ട​പാ​ടു​ക​ൾ എ​ന്നി​വ​യി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക എ​ന്നീ ശി​പാ​ർ​ശ​ക​ളും മു​ൻ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here