Advertisement
തിരുവനന്തപുരം:ബാർ ലൈസൻസ് വിവാദത്തിൽ എക്സൈസ് കമ്മീഷണർ ശ്രീറാംസാംബശിവ റാവുവിനെ മാറ്റി.
സംസ്ഥാനത്ത് പുതിയ ബാർ ലൈസൻസുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന
സ് എക്സൈസ് മന്ത്രി എം. ലിജുവിൻ്റെ ആവശ്യത്തെ തുടർന്നാണ് സർക്കാർ തീരുമാനം. മന്ത്രിയോ സർക്കാരോ അറിയാതെ നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിലും, ബിയർ-വൈൻ പാർലറുകൾ ബാറുകളായി മാറ്റിക്കൊണ്ടും ലൈസൻസുകൾ നൽകിയതാണ് പ്രശ്നങ്ങൾക്ക് കാരണം.താൻ നിയമപ്രകാരമാണ് പ്രവർത്തിച്ചതെന്നും, സിയാലിന്റെ അപേക്ഷ പ്രകാരമാണ് നെടുമ്പാശേരിയിൽ ലൈസൻസ് നൽകിയതെന്നും കമ്മീഷണർ വിശദീകരിച്ചിരുന്നു.


































