തിരുവനന്തപുരം:നെടുമ്പാശ്ശേരിയിലെ വാഹനാപകടം വാഹനാപകടം മുഖ്യമന്ത്രി ചെയർമാനും ഗതാഗതമന്ത്രി വൈസ് ചെയർമാനുമായി റോഡ് സുരക്ഷാ മിഷൻ ഉടൻ നിലവിൽ വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രതികരണം.റോഡപകടങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി.
മദ്യപിച്ചും മയക്കുരുന്ന് ഉപയോഗിച്ചും നടത്തുന്ന അപകടങ്ങൾക്ക് പ്രത്യേക നിയമം സംബന്ധിച്ച് വിദഗ്ധരുമായി ചർച്ച നടത്തി വരുകയാണ്.കർശനമായ ശിക്ഷാ നടപടികൾ എങ്ങനെ ഉറപ്പുവരുത്താം എന്നാണ് ആലോചിക്കുന്നത്.അപകടങ്ങൾ നടത്തിയ
വാഹനങ്ങൾ എങ്ങനെ കണ്ടുകെട്ടാം എന്നത് ഉൾ പ്പെടെയാണ് പരിശോധിക്കുന്നതെന്നും മന്ത്രി നിയമ സഭയിൽ അറിയിച്ചു.

































