Advertisement
തിരുവനന്തപുരം: പഴയ സർക്കാരിൻ്റെ പ്രേതം ഏതെ ങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥരുടെ ദേഹത്തുണ്ടെങ്കിൽ അത് ഒഴിപ്പിക്കാൻ സർക്കാരിന് അറിയാമെന്നും അത് ഒഴിപ്പിക്കുക തന്നെ ചെയ്യുമെന്നും മന്ത്രി എം ലിജു.
മന്ത്രി അറിയാതെ സംസ്ഥാനത്ത് മൂന്ന് പുതിയ ബാറുകൾക്ക് ലൈസൻസ് നൽകിയ സംഭവത്തിൽ എക്സൈസ് വകുപ്പ് നടപടി സ്വീകരിച്ചു.
കോട്ടയത്ത് (പാലാ) ഒരു ബാറും എറണാകുളത്ത് (മൂവാറ്റുപുഴയിലും കൊച്ചിയിലും) രണ്ട് ബാറുകളുമാണ് ബിയർ-വൈൻ പാർലറുകളിൽ നിന്ന് ബാറുകളായി തരംമാറ്റി ലൈസൻസ് നൽകിയത്.
വീഴ്ച വരുത്തിയതിന് എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ. സതീഷ്, കോട്ടയം ജില്ലയുടെ ചുമതലയുള്ള പത്തനംതിട്ട എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.എൽ. ഷിബു എന്നിവരെ സസ്പെൻഡ് ചെയ്തു.
പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ പുതിയ ബാർ ലൈസൻസുകൾ നൽകരുതെന്ന സർക്കാർ നിർദേശം മറികടന്നാണ് ഉദ്യോഗസ്ഥരുടെ നടപടി.






























