27.9 C
Kollam
Monday 28th September, 2026 | 11:33:24 PM
Home News National ഡൽഹിയിൽ യുവാവിനെ തല്ലിയ മന്ത്രിക്കെതിരെ കേസ്സെടുത്ത് പോലീസ്

ഡൽഹിയിൽ യുവാവിനെ തല്ലിയ മന്ത്രിക്കെതിരെ കേസ്സെടുത്ത് പോലീസ്

ന്യൂഡെൽഹി:ഡൽഹിയിൽ യുവാവിനെ തല്ലിയ മന്ത്രിക്കെതിരെ കേസ്സെടുത്തു
ഡൽഹിയിൽ റോഡ് പരിശോധനയ്ക്കിടെ യുവാവിനെ തല്ലിയ സംഭവത്തിൽ മന്ത്രിക്കെതിരെ കേസ്സെടുത്ത് ഡൽഹി പോലീസ്.
ഡൽഹി പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ പർവേഷ് വർമ്മയ്‌ക്കെതിരെ യുവാവ് പോലീസിൽ രേഖാമൂലം പരാതി നൽകിയിരുന്നു. പോലീസ് ഇതുവരെ ഔദ്യോഗികമായി കേസെടുത്തിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹിയിലെ തിലക് നഗറിൽ പുതുതായി നിർമ്മിച്ച റോഡിന്റെ ഗുണനിലവാരത്തെച്ചൊല്ലി മന്ത്രി പർവേഷ് വർമ്മയും ആം ആദ്മി പാർട്ടി  എം.എൽ.എ ജർനൈൽ സിങ്ങും തമ്മിൽ തർക്കമുണ്ടായിരുന്നു. ഈ സമയം സംഭവങ്ങൾ മൊബൈൽ ഫോണിൽ ലൈവ് സ്ട്രീം ചെയ്യുകയായിരുന്ന എം.എൽ.എയുടെ സോഷ്യൽ മീഡിയ ഹാൻഡ്‌ലറായ സാഹിബ് സിങ് എന്ന യുവാവിന്റെ മുഖത്താണ് മന്ത്രി അടിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
ആം ആദ്മി പാർട്ടി പ്രവർത്തകർ തന്റെ കുടുംബത്തെ മോശമായി അധിക്ഷേപിച്ചതിനെ തുടർന്നാണ് താൻ പ്രകോപിതനായതെന്നും ആ സാഹചര്യത്തിൽ ഉണ്ടായ സ്വാഭാവിക പ്രതികരണമാണിതെന്നും മന്ത്രി പർവേഷ് വർമ്മ വ്യക്തമാക്കി.  മന്ത്രിക്കെതിരെ വികാസ്പുരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസ് തയ്യാറാകുന്നില്ലെന്ന് എ.എ.പി നേതാക്കൾ ആരോപിച്ചിരുന്നു. മന്ത്രിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ പോലീസ് അദ്ദേഹത്തിന് സംരക്ഷണം നൽകുകയാണെന്ന് എ.എ.പി നേതാവ് സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തിയിരുന്നു


യുവാവിനെതിരെയുള്ള മുൻ കേസ്: മന്ത്രിയുടെ മർദ്ദനമേറ്റ സാഹിബ് സിങ്ങിനെതിരെ നേരത്തെ ജൂൺ മാസത്തിൽ ഒരു മുൻസിപ്പൽ (MCD) ജീവനക്കാരനെ മർദ്ദിച്ചതിന് ക്രിമിനൽ കേസ് നിലവിലുണ്ടെന്നും ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ആളാണ് ഇയാളെന്നും പോലീസ് വ്യക്തമാക്കുകയുണ്ടായി.
ഡൽഹി രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കിയ ഈ സംഭവത്തിൽ മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here